Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ 30 വരെ

അഞ്ചു വര്‍ഷമോ അതിലധികമോ നികുതി കുടിശികയുള്ള വാഹനങ്ങളുടെ 30-09-2017 വരെയുള്ള നികുതി കുടിശിക ജൂണ്‍ 30 വരെ തീര്‍പ്പാക്കാം. വാഹനത്തെപ്പറ്റി ഉടമകള്‍ക്ക് യാതൊരു വിവരവും ഇല്ലാതിരിക്കുക, വാഹനം വിറ്റശേഷം പേരു മാറാതിരിക്കുക, വാഹനം പൊട്ടി പൊളിഞ്ഞു കിടക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളതും അഞ്ചുവര്‍ഷത്തിലധികം നികുതി കുടിശിയുള്ളതുമായ വാഹനമുള്ളവര്‍ 100 രൂപ മുദ്രപദ്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ ഭാവിയില്‍ ഉണ്ടാകുന്ന നികുതി ബാധ്യതയില്‍നിന്നു ഒഴിവാകാം.
(കെ.ഐ.ഒ.പി.ആര്‍-1273/18)

date