Skip to main content

തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡിസംബര്‍ ആറ് വരെ നിരോധനാജ്ഞ

തലശ്ശേരി പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ മുന്‍കരുതല്‍ നടപടിയായി തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെയാണ് സി ആര്‍ പി സി സെക്ഷന്‍ 144 പ്രകാരം കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഈ കാലയളവില്‍ പൊതുയോഗങ്ങള്‍, സമ്മേളനങ്ങള്‍, റാലി, പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവ നടത്താന്‍ പാടില്ല. മാരകായുധങ്ങള്‍ കൈയില്‍ സൂക്ഷിക്കാനോ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കാനോ പാടില്ല. മൈക്ക് ഉപയോഗിച്ചുകൊണ്ടുള്ള പൊതുപരിപാടികള്‍ക്ക് പൊലീസ് അനുമതി നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്

date