Post Category
ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചു
കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ - ഡിസ്‌ക്) ആഭിമുഖ്യത്തില്‍ ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡോ ജാനകി അമ്മാള്‍ ക്യാമ്പസില്‍ നടന്നു. ബയോടെക്‌നോളജി ആന്‍ഡ് ജനടിക്‌സ് എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബയോട്ക്‌നോളജി ആന്‍ഡ് മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ അനുപ് കുമാര്‍ കേശവന്‍, സ്ഥായിക സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ഡയറക്റ്റര്‍ കെ കെ നാരായണന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബയോടെക്‌നോളജി ആന്‍ഡ് മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ ഇ ജയദേവി വാരിയര്‍, ഡോ സി സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments