Skip to main content

പാല്‍ ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി 27 ന്

ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും പേരൂര്‍ നോര്‍ത്ത് ക്ഷീരോല്‍പ്പാദക സംഘവുമായി ചേര്‍ന്ന് ക്ഷീരോത്പാദക സംഘ പരിസരത്ത് ജൂണ്‍ 27 രാവിലെ 9.30 ന് പാല്‍ ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി നടത്തും. വാര്‍ഡ് കൗണ്‍സിലര്‍ ജോര്‍ജ്ജ് പുല്ലാട്ട് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ പി. പി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ മിനിമോള്‍ കെ.ആര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ആര്‍. രജിത ക്ഷീരവികസന ഓഫീസര്‍മാരായ എസ്. മഹേഷ് നാരായണന്‍, രേവതിക്കുട്ടി കെ.ആര്‍ എന്നിവര്‍ സംസാരിക്കും.ക്ഷീരസംഘം പ്രസിഡന്റ് പി. എം. ഓമനക്കുട്ടന്‍ സ്വാഗതം പറയും. പാലിന്റെ സാമ്പിള്‍ പരിശോധിച്ച് ഗുണനിലവാരം ബോധ്യപ്പെടുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
(കെ.ഐ.ഒ.പി.ആര്‍-1278/18)

date