Skip to main content

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കം

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് ജില്ലയില്‍ ജൂണ്‍ 21 മുതല്‍ 21 ദിവസത്തേക്ക് കുത്തിവയ്പ്പ് യജ്ഞം നടത്തുന്നത്. ഇക്കാലയളവില്‍ ജില്ലയിലെ ഒരു ലക്ഷത്തില്‍ കൂടുതലുള്ള കന്നുകാലികളെ പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കും ഇതിലൂടെ 85 ശതമാനം രോഗ പ്രതിരോധം സാധ്യമാക്കും.  
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ സലീന ടീച്ചര്‍, അനിമല്‍ ഡിസീസ് കണ്ട്രോള്‍ പ്രൊജക്റ്റ് ഓഫീസ് ജില്ലാ കോഡിനേറ്റര്‍ ഡോ. കെ. ഷാജി, ജില്ലാ മൃഗസംരക്ഷണ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. സജീവ്കുമാര്‍, , ജില്ലാ എപ്പിടമോളജിസ്റ്റ് ഡോ. ഷംന, ഫീല്‍ഡ് ഓഫീസര്‍ സുരേഷ് എ തൊടിയില്‍, കെസി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

 

date