Skip to main content

താലൂക്കുതല നിക്ഷേപ സംഗമം

 

പാലക്കാട് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ഗസാലയില്‍ സംഘടിപ്പിച്ച താലൂക്കുതല നിക്ഷേപ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം ഗിരീഷ് അധ്യക്ഷനായി.

സംരംഭകത്വ മികവിന് എന്‍.ബി സുജ, കെ.അനില്‍കുമാര്‍, എം.മനോജ് കുമാര്‍ എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എന്‍ജിനീയര്‍ നൗഫല്‍ ബഷീര്‍, കനറാ ബാങ്ക് എം.എസ്.എം.ഇ സുലഭ് ഡിവിഷണല്‍ മാനേജര്‍ കെ സുന്ദരരാജന്‍, സംരംഭകത്വ പരിശീലനം പൊന്നാനി താലൂക്ക് വ്യവസായ വികസന ഓഫീസറുമായ എം ശ്രീജിത്ത്, പാലക്കാട് താലൂക്ക് വ്യവസായ വികസന ഓഫീസര്‍മാരായ പി. ഉണ്ണികൃഷ്ണന്‍, ടി.കെ വനജ, പി.മനോജ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഉപജില്ലാ വ്യവസായ ഓഫീസര്‍ വി.സി ഷിബു ഷൈന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ കെ.സലീന, പി സ്വപ്ന എന്നിവര്‍ സംസാരിച്ചു.

date