Skip to main content

കണ്ണൂർ അറിയിപ്പുകൾ 08 - 12 - 2021

അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് 2021:അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്ത് അക്ഷയ ഊര്‍ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്.

2019 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ട മോണിറ്ററിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതിനുള്ള മേല്‍നോട്ട ചുമതല. അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പ്രത്യേക ജൂറി സമിതി ശുപാര്‍ശ ചെയ്യും. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും, ഫലകവും, പ്രശസ്തിപത്രവും നല്‍കും. ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രത്യേക അവാര്‍ഡും നല്‍കും.

ദേശീയ ശാസ്ത്ര ദിനമായ 2022 ഫെബ്രുവരി 28-ന് അവാര്‍ഡ് വിതരണം ചെയ്യും. അപേക്ഷാ ഫോറവും, കൂടുതല്‍ വിവരങ്ങളും www.anert.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ 2021 ഡിസംബര്‍ 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

 

 

ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍

 

പരിയാരം ഗവ. ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള ഗവ.ആയുര്‍വേദ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.  

പരിയാരം ഗവ ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ ഒഴിവു വരുന്ന അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷത്തില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബര്‍ 16ന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുര്‍വേദ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.  

 

 

ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. വിദൂര വിദ്യാഭ്യാസ കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി. കോഴ്‌സ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ www.srccc.in ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. വിലാസം ഇടൂഴി ഇല്ലം, ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മയ്യില്‍ പി ഒ, കണ്ണൂര്‍, 670602. ഫോണ്‍:0460 2274119.

 

 

ഫ്രഞ്ച് , ജാപ്പനീസ് ഭാഷകള്‍ പഠിക്കാന്‍ അവസരം

 

അസാപ്പിന്റെ കീഴിലുള്ള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫ്രഞ്ച്, ജാപ്പനീസ്് ഭാഷകള്‍ പഠിക്കാന്‍ അവസരം. 50 ശതമാനം ഫീസ് സബ്‌സിഡി ലഭിക്കും. അപേക്ഷ ഫോറം bit.ly/asapknr ല്‍ ലഭിക്കും. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.asapkerala.gov.in ഫോണ്‍:9495999681.

 

 

താല്‍കാലിക നിയമനം

 

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികളിലാണ് നിയമനം. കൂടിക്കാഴ്ച ഡിസംബര്‍ 15ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും. പി എസ് സി നിശ്ചയിച്ച യോഗ്യതയുള്ളവര്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9744 474808.

 

 

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്സിങ്ങില്‍ സീറ്റൊഴിവ്

 

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഈ മാസം തുടങ്ങുന്ന ഒരു വര്‍ഷ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സില്‍ സീറ്റ് ഒഴിവ്. ബിഎസ്സി നഴ്‌സിങ്/ജിഎന്‍എം/എംഎസ്സി നഴ്‌സിങ്ങും കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് ഡിസംബര്‍ 27നകം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്, മലബാര്‍ കാന്‍സര്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ഓഫീലും www.mcc.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0490 2399243, 7558825357.

 

ഏകദിന പരിശീലനം

 

കേരള ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ 2020ലെ വയര്‍മാന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നു. ഡിസംബര്‍ 16, 18, 21 തീയതികളില്‍ ജില്ലാ പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2999201.

 

 

പരിശീലനം നല്‍കുന്നു

 

ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പശു, ആട്, ഇറച്ചി കോഴി, മുട്ടക്കോഴി, എരുമ, കാട, മുയല്‍ എന്നിവയെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ നേരിട്ടോ അല്ലാതെയോ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 31 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:0497 2763473.

 

 

സീറ്റൊഴിവ്

 

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎസ്സി അംഗീകരിച്ച കോഴ്‌സിന് എസ്എസ്എല്‍സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദി പഠിച്ച പ്ലസ് ടുക്കാര്‍ക്കും അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. പ്രായം 17 നും 35 നും മധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഇഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാന തീയതി ഡിസംബര്‍ 31. വിലാസം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734296496, 8547126028.

 

ലാബ് ടെക്‌നീഷ്യന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

 

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം നടത്തുന്നു. ഡിഎംഎല്‍ടി അല്ലെങ്കില്‍ ബിഎസ്സി എംഎല്‍ടി യോഗ്യതയും, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും, ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 10 മണിക്ക് ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

 

 

പാരമ്പര്യേതര ട്രസ്റ്റി

 

തളിപ്പറമ്പ് താലൂക്ക് കുട്ട്യേരി വില്ലേജിലെ പനങ്ങാട്ടൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകള്‍ കാസര്‍കോട് ഡിവിഷന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജനുവരി ഏഴിന് വൈകിട്ട് അഞ്ചു മണിക്കകം സമര്‍പ്പിക്കണം. അപേക്ഷാ ഫോറം www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റ്, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

 

 

ഗതാഗതം നിരോധിച്ചു

 

തലശ്ശേരി-നാദാപുരം റോഡില്‍ കണ്ണിച്ചിറ മുതല്‍ പാറാല്‍ വരെ നവീകരണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം വ്യാഴാഴ്ച (ഡിസംബര്‍ ഒമ്പത്) മുതല്‍ ഡിസംബര്‍ 14 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തലശ്ശേരി നിന്നും പള്ളൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തലശ്ശേരി സെയ്താര്‍പള്ളി- മാക്കൂട്ടം-പാറാല്‍ വഴിയോ തലശ്ശേരി-കണ്ണിച്ചിറ-ഈങ്ങയില്‍ പീടിക-പന്തക്കല്‍-ഇടയില്‍പീടിക വഴിയും തിരിച്ചും പോകണം.

 

ആധാര്‍ മേള

 

പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്തുന്നതിനും കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ ആധാര്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍, തളിപ്പറമ്പ എന്നീ ഹെഡ്‌പോസ്റ്റോഫീസുകളിലും കൂടാളി, കൊളച്ചേരി, തയ്യേനി, മൊട്ടമ്മല്‍, കരുവഞ്ചാല്‍, മലപ്പട്ടംഎന്നിവിടങ്ങളിലും ഡിസംബര്‍ ഒമ്പത് മുതല്‍ 11 വരെയയാണ് മേള നടക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കും. തപാല്‍ വകുപ്പിലെ വിവിധ പദ്ധതികളായ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍, ജന്‍ സുരക്ഷ സ്‌കീമുകള്‍, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍, കോമണ്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍, മൈ സ്റ്റാമ്പ്, ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍പറഞ്ഞ പോസ്റ്റോഫീസുകളുമായി ബന്ധപ്പെടുക.

date