ഐ എച്ച് ആര്‍ ഡി പ്രവേശനം
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അഗളി(04924 254699), ചേലക്കര(04884227181), കോഴിക്കോട്(0495 2765154), നാട്ടിക(0487 2395177), താമരശ്ശേരി(0495 2223243), വടക്കാഞ്ചേരി(0492 2255061), വാഴക്കാട്(0483 2727070), വട്ടക്കുളം(0494 2689655) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 വര്‍ഷത്തില്‍ പി ജി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 400 രൂപയുടെ ഡി ഡി സഹിതം(പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടക്കാം. കൂടുതല്‍ വിവരങ്ങള്‍ കോളേജുകളില്‍ ലഭിക്കും.
- Log in to post comments