Post Category
ഷോർട്ട് ഫിലിം മത്സരം
ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. വിദ്യാർഥികൾക്കും പൊതുവിഭാഗത്തിനുമാണ് മത്സരം. വിദ്യാർഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യ പത്രമോ തിരിച്ചറിയൽ കാർഡിന്റെ കോപ്പിയോ ഹാജരാക്കണം. മത്സരാർഥികൾ കണ്ണൂർ ജില്ലക്കാരായിരിക്കണം. പരമാവധി 10 മിനുട്ടാണ് ഷോർട്ട് ഫിലിമിന്റെ ദൈർഘ്യം. ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകും. എൻട്രികൾ ഡിസംബർ 25 നകം kannurdlc@gmail.comൽ അയക്കണം. ഫോൺ: 9495561488, 9446110003.
date
- Log in to post comments