Post Category
കുടുംബശ്രീ സംഘടനാ തെരഞ്ഞെടുപ്പ്: പരിശീലനം ഡിസംബർ 14 ന്
കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് 2021-22 മായി ബന്ധപ്പെട്ട് ഡിസംബർ 13ന് നടത്താനിരുന്ന വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും പരിശീലനം ഡിസംബർ 14 ലേക്ക് മാറ്റിയതായി കുടുംബശ്രീ ജില്ലാ ഇലക്ഷൻ ഓഫീസർ ആന്റ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വരണാധികാരികൾക്കുള്ള പരിശീലനം ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30നും ഉപവരണാധികാരികളുടേത് ഉച്ചക്ക് രണ്ടു മണിക്കും നടക്കും.
date
- Log in to post comments