ഗാന്ധി ജയന്തി വാരാഘോഷം: ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനം നൽകി
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനദാനം ഐപിആർഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ നിർവഹിച്ചു. 'മനുഷ്യൻ, മതം, ദൈവം: ഗാന്ധിജിയുടെ കാഴ്ച്ചപ്പാടിൽ' എന്ന വിഷയത്തിൽ യു പി, ഹൈസ്കൂൾ വിഭാഗങ്ങളായി ഓൺലൈനായാണ് മത്സരം സംഘടിപ്പിച്ചത്.
യു പി വിഭാഗത്തിൽ പി വി അദ്വിനി കൃഷ്ണൻ (സിപിഎൻഎസ് ജിഎച്ച്എസ്എസ് മാതമംഗലം), ഫാദി മുഹമ്മദ് (മുണ്ടേരി സെൻട്രൽ യു പി സ്കൂൾ) എന്നിവർ ഒന്നാം സ്ഥാനം നേടി. എസ് ഡി അഭയ്കൃഷ്ണ (അന്നൂർ യു പി സകൂൾ) രണ്ടാം സ്ഥാനവും ദേവാർച്ചന എസ് രാജേഷ് (നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ), എം അവർണ്യ (സെന്റ് ജോൺ ബാപ്ടിസ്റ്റ് ഇ എം എച്ച് എസ് എസ് കടത്തുംകടവ്) എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ പി വി അങ്കിത്കൃഷ്ണ (സിപിഎൻഎസ് ജിഎച്ച്എസ്എസ് മാതമംഗലം) ഒന്നാം സ്ഥാനവും അഞ്ജന അനിൽ (സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് കണ്ണൂർ), നിലൊഫർ മരിയാ റിജോ (സി എം ഐ ക്രൈസ്റ്റ് സ്കൂൾ ഇരിട്ടി) എന്നിവർ രണ്ടാം സ്ഥാനവും നേടി. ശിവന്യ പവിത്രൻ (രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ മൊകേരി), ശിവനന്ദന പ്രദീപ് (ചിന്മയ വിദ്യാലയ ചാല) എന്നിവർ മൂന്നാം സ്ഥാനം നേടി.
പിആർഡി ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി കളക്ടർ അനിൽകുമാർ, കണ്ണൂർ പ്രസ് ക്ലബ് മുൻ സെക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ്, ഇൻഫർമേഷൻ അസിസ്റ്റൻറ് എൻ.എസ് നിമ്യ, വിദ്യാർഥികളായ നിലൊഫർ മരിയാ റിജോ, പി വി അങ്കിത്കൃഷ്ണ, എസ് ഡി അഭയ്കൃഷ്ണ എന്നിവർ സംസാരിച്ചു.
- Log in to post comments