കണ്ണൂർ അറിയിപ്പുകൾ 13 - 12 - 2021
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഡിസംബർ 14ന്
പ്രത്യേക സംക്ഷിപ്ത വോട്ടർപ്പട്ടിക പുതുക്കൽ യജ്ഞം 2022 ന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക നിരീക്ഷകൻ ബിജു പ്രഭാകർ ജില്ലയിൽ രണ്ടാംഘട്ട സന്ദർശനം നടത്തും. സന്ദർശനത്തിന്റെ ഭാഗമായി ഡിസംബർ 14 ഉച്ച രണ്ടു മണിക്ക് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ജില്ലാ തല യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയ ജില്ലാ കലക്ടർ അറിയിച്ചു.
സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗമത്സരം ഡിസംബർ 23ന്
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 23ന് തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5000 രൂപയും ഇ എംഎസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ബയോഡാറ്റ സഹിതം youthday2020@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഡിസംബർ 20 ന് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഫോൺ: 0471 2308630, 8086987262
എഴുത്തു പരീക്ഷ ഡിസംബർ 17ന്
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂനിറ്റിൽ അക്രഡിറ്റഡ് എഞ്ചിനീയർ, അക്രഡിറ്റഡ് ഓവർസിയർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ഡിസംബർ 17ന് നടത്തുന്നു. പരീക്ഷ യഥാക്രമം ഉച്ചക്ക് 1.45നും, വൈകിട്ട് 3.15നും ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻ കണ്ണൂരിൽ നടക്കുമെന്ന് പിഐയു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ജോബ് ഫെയർ ജനുവരി രണ്ടിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ടിന് ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിയുക്തി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ www.jobfest-kerala.gov.in ൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് സഹിതം ഹാജരാവണം. ഫോൺ: 0497 2700831, 0497 2707610, 6282942066
സമയം മാറ്റി
ഡിസംബർ 14ന് ഉച്ചക്ക് രണ്ടു മണിക്ക് നടത്താനിരുന്ന പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ റിവ്യൂ യോഗം വൈകിട്ട് 4.30 മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു.
കാവുകളുടെ സംരക്ഷണം: നിയമസഭാ കമ്മിറ്റി സന്ദർശനം 15ന്
സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണം, പരിപാലനം എന്നിവയെ പറ്റി പഠനം നടത്താൻ നിയോഗിച്ച നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഡിസംബർ 15ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ 9.30 മുതൽ തലശ്ശേരി താലൂക്കിലെ ധർമ്മടം അണ്ടല്ലൂർ കാവ്, ശ്രീകണ്ഠാപുരം വൈക്കര വനശാസ്താകാവ്, പയ്യന്നൂർ ആലപ്പടമ്പ് തെയ്യോട്ട് കാവ്, കാങ്കോൽ കാവ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുക. ശേഷം ഉച്ചക്ക് മൂന്നിന് പയ്യന്നൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് യോഗം ചേരും.
തീയതി നീട്ടി
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗത്വമെടുത്ത് ഒരു വർഷം പൂർത്തിയായ അംഗങ്ങളുടെ മക്കൾക്ക് 2021-22 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സ്വീകരിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലുകളിലേക്ക് വാട്ടർ കൂളറുകൾ അറ്റകുറ്റപണി നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 23ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിനുവേണ്ടി ട്രോഫി ഡിസ്‌പ്ലേ റാക്ക് ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 21ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 22ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ബി കെ എം-കാര റോഡിൽ അയ്യപ്പ ഭജനമന്ദിരം വരെയും, ബൈപ്പാസ് റോഡ്, സൂര്യമുക്ക്, കുറിഞ്ഞി, തായിനേരി മുച്ചിലോട്ട്, അന്നൂർ സപ്തസ്വര എന്നീ ഭാഗങ്ങളിൽ ഡിസംബർ 14 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ലേലം
കോടതി കുടിശ്ശിക ഈടാക്കാനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് കോട്ടയം അംശം കിണവക്കൽ ദേശത്ത് റി സ 73/3എയിൽ പെട്ട 0.0496 ഹെക്ടർ വസ്തുവും അതിലുള്ള സകലതും ജനുവരി 24ന് രാവിലെ 11 മണിക്ക് കോട്ടയം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസിൽ ലഭിക്കും. ഫോൺ: 0490 2322090.
മാങ്ങാട്ടിടം അംശം കുറുമ്പക്കൽ ദേശത്ത് റി സ 57/6ബിയിൽ പെട്ട 0.0162 ഹെക്ടർ വസ്തുവും അതിലുള്ള സകലതും ജനുവരി 28ന് രാവിലെ 11 മണിക്ക് കോട്ടയം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസിൽ ലഭിക്കും. ഫോൺ: 0490 2322090.
- Log in to post comments