കണ്ണൂർ അറിയിപ്പുകൾ 14- 12 - 2021
വിചാരണ മാറ്റി
ഡിസംബർ 15ന് ഡെപ്യൂട്ടി കലക്ടർ (എൽ ആർ) കണ്ണൂർ കലക്ടറേറ്റിൽ വിചാരണക്ക് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ 2022 മാർച്ച് 10ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ(എൽ ആർ) അറിയിച്ചു.
വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കണിശൻമുക്ക്, നീർക്കടവ് -1, 2, അരയാക്കണ്ടിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഡിസംബർ 15 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ഗസ്റ്റ് അധ്യാപക ഒഴിവ്
കണ്ണൂർ പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ് സീനിയർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബർ 16ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ.
പോസ്റ്റര്‍ മത്സരം
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവത്തോടനുബന്ധിച്ച് പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം നടത്തുന്നു. പുസ്തകോത്സവത്തിന്റെ പ്രചാരണത്തിനുള്ള പോസ്റ്റര്‍ ആണ് തയ്യാറാക്കേണ്ടത്. മേഖല, താലൂക്ക്, ജില്ല എന്നീ അടിസ്ഥാനത്തിലാണ് മത്സരം. ഓരോ തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പോസ്റ്ററുകളാണ് ഉപരിതല മത്സരത്തിലേക്ക് അയക്കേണ്ടത്. പൂര്‍ണമായും കൈ കൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം. ഡിജിറ്റല്‍ പോസ്റ്റര്‍ ആവരുത്. പരമാവധി വലിപ്പം 22:28 ഇഞ്ച്. പുസ്തക വായനയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഉള്‍പ്പെടുത്തണം. തലക്കെട്ടുകള്‍, മുദ്രാവാക്യങ്ങള്‍ മുതലായവ സ്വന്തമായി തയ്യാറാക്കി ഉള്‍പ്പെടുത്താം. ചിത്രങ്ങള്‍ സ്വന്തമായി വരക്കുകയോ കൊളാഷ് സാധ്യത ഉപയോഗപ്പെടുത്തുകയോ ആകാം. തയ്യാറാക്കിയ പോസ്റ്റര്‍ വായനശാലയില്‍ ഒട്ടിച്ചതിന്റെ ഫോട്ടോയാണ് അയക്കേണ്ടത്. എല്ലാ ഗ്രന്ഥാലയങ്ങളും ഡിസംബര്‍ 25 നകം പോസ്റ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫോട്ടോ മേല്‍ഘടകങ്ങളിലേക്ക് അയക്കണം.
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന മൂന്നു മാസത്തെ ക്യൂഎ-ക്യൂസി എന്‍ ഡി ടി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ബിരുദം, ബിടെക്ക് എന്നിവയാണ് യോഗ്യത. ഫോണ്‍: 8281723705. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് മാനോജ്മെന്റ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ബിടെക്ക് എന്നിവയാണ് യോഗ്യത. ഫോണ്‍: 8301098705.
ചുമതലയേറ്റു
സംസ്ഥാന കൈത്തറി വികസന കോര്പ്പറേഷന് ചെയര്‍മാനായി ടി കെ ഗോവിന്ദന് മാസ്റ്റര്‍ ചൊവ്വാഴ്ച (ഡിസംബര്‍ 14)ചുമതലയേറ്റു. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ്.
അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു
തവന്നൂര്‍ കാര്‍ഷിക എഞ്ചിനിയറിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 9.30ന് കോളേജില്‍ നടക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.
താല്കാലിക നിയമനം
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഇലക്ട്രീഷ്യന് പ്ലംബര്‍ കം ഡ്രൈവര്‍ തസ്തികയിലേക്ക് ഈ അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 22ന് രാവിലെ 11.30ന് സ്കൂളില്‍ നടക്കും. 10 വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിംഗ് പരിചയവും ഹെവി ലൈസന്‍സ്, ഇലക്ട്രിക്കല്‍ പ്ലംബിങ് ലൈസന്‍സ് എന്നിവയുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പ് പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, കൊവിഡ് നെഗറ്റീവ്/വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. നിയമനങ്ങളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടിക്കാഴ്ച ദിവസം പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9744474908.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഒഴിവുകള്‍
വനിതാശിശുവികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലേക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ ചെയര്‍പേഴ്സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാലു ഒഴിവും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവും ആണുള്ളത്.
യോഗ്യത: സോഷ്യോളജി/സൈക്യാട്രി/ചൈല്‍ഡ് സൈക്കോളജി/വിദ്യാഭ്യാസം എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദാനന്തര ബിരുദവും ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം/നിര്‍വഹണം/ഭരണ നിര്‍വഹണം എന്നിവയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ആരോഗ്യം/ശിശു വികസനം/കറക്ഷണല്‍ സര്‍വ്വീസ്/നിയമം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം/നിര്‍വഹണം/ഭരണ നിര്‍വഹണം എന്നിവയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. പ്രായം വിജ്ഞാപന തീയതിയില്‍ 35നും 70നും മധ്യേ. പരമാവധി മൂന്ന് വര്‍ഷമായിരിക്കും കാലാവധി. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നേരിട്ടോ രജിസ്റ്റേര്‍ഡ് സ്പീഡ് പോസ്റ്റായോ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. വിലാസം വനിത ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയില്‍ കഫ്റ്റേരിയക്ക് എതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം-695012. വിജ്ഞാപനങ്ങള്‍ ഗസറ്റിലും http://wcd.kerala.gov.in/ ലും ലഭിക്കും. ഫോണ്‍: 0490 2967199.
ക്വട്ടേഷന്‍
ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ ഗോത്രവര്‍ഗ കോളനികളിലേക്ക് അടുത്ത റേഷന്‍ കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി കയറ്റിറക്കു കൂലി ഉള്‍പ്പെടെ ഡ്രൈവര്‍ സഹിതമുളള വാഹനം പ്രതിമാസ വാടകക്ക് നല്കാന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24നകം ക്വട്ടേഷന്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: ജില്ലാ സപ്ലൈ ഓഫീസ്- 0497 2700552, ഇരിട്ടി- 9188527409, തലശ്ശേരി- 9188527410, തളിപ്പറമ്പ്- 9188527411.
വൈദ്യുതി മുടങ്ങും
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗവ. ഹോസ്പിറ്റല്‍ പരിസരം, എല്‍ ഐ സി ജങ്ഷന്, മഠത്തുംപടി, കൊക്കാനിശ്ശേരി, പയ്യന്നൂര്‍ മാള്‍, ബി എസ് എന്‍ എല്‍ വൈശാഖ്, സുമംഗലി തിയ്യറ്റര്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 15 ബുധന്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മനയത്തുമൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 15 ബുധന്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ കോളനി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 15 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വില്ലേജ് മുക്ക്, സലഫി ചങ്ങലാട്ട്, ഇന്ദിരാനഗര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും സലഫി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും ചങ്ങലാട്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുംചാല്‍, മുബാറക്ക്, എ പി സ്റ്റോര്‍, പള്ളിപറമ്പ, സദ്ദാംമുക്ക്, പള്ളിപറമ്പ, കൊടിപോയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 15 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments