Skip to main content

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിധവാ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ല/വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം (വില്ലേജ് ഓഫീസര്‍/ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ഈ മാസം 31 നകം കൊടുമണ്‍  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. 60 വയസ് പൂര്‍ത്തിയായവര്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്ന് കൊടുമണ്‍  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496042701

date