ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഇ-ശ്രം പോര്‍ട്ടലില്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇ.പി.എഫ്/ഇ.എസ്.ഐ പദ്ധതികളില്‍ അംഗമല്ലാത്തവരും / സ്വയംതൊഴില്‍ ചെയ്യുന്നവരും അക്ഷയ/കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ, തൊഴില്‍ വകുപ്പും വിവിധ ക്ഷേമനിധി ബോര്‍ഡുകളും നടത്തുന്ന ക്യാമ്പുകള്‍ മുഖേനയോ സ്വന്തമായോ register.eshram.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 16-59 വയസ്. ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയാണ് ആവശ്യമായ രേഖകള്‍. രജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31. വിശദവിവരങ്ങള്‍ക്ക് 0468-2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments