കണ്ണൂർ അറിയിപ്പുകൾ 15 - 12 - 2021
താല്‍കാലിക നിയമനം
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഹിന്ദി തസ്തികകളില്‍ ഈ അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 23ന് രാവിലെ 11.30ന് സ്‌കൂളില്‍ നടക്കും. പിഎസ് സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 11 മണിക്കകം പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കൊവിഡ് നെഗറ്റീവ്/വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. നിയമനങ്ങളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടിക്കാഴ്ച ദിവസം പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9744474908, 9496404853.
പെയ്ഡ് അപ്രന്റീസ്;അഭിമുഖം ഡിസംബര്‍ 22ന്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 22ന് രാവിലെ 11 മണിക്ക് നടക്കും. അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളും പകര്‍പ്പുകളും സഹിതം അന്നേദിവസം രാവിലെ 10.30ന് കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഹാജരാവണം. ഫോണ്‍:0497 2700231.
സീറ്റ് ഒഴിവ്
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ എസ് സി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 18ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ ടി ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0490 2318650.
ഇ ശ്രം പോര്‍ട്ടല്‍: രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 വരെ
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായവര്‍(ഇഎസ്ഐ/ഇപിഎഫ് അംഗത്വമില്ലാത്ത), നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, മത്സ്യതൊഴിലാളികള്‍, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികള്‍, പാല്‍ക്കാരന്‍, ഒട്ടോറിക്ഷാ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി എല്ലാ മേഖലയിലുളളവരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ അധിഷ്ഠിത രജിസ്ട്രേഷന്‍ ആണ് നടത്തുന്നത്. ഇതിനായി ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനിയുടെ വിവരങ്ങള്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ ഇല്ലായെങ്കില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ആവശ്യമാണ്. കോമണ്‍ സര്‍വ്വീസ് സെന്റര്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി ഇ-ശ്രാം രജിസ്ട്രേഷന്‍ നടത്താം. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ ഒടിപി സംവിധാനം ഉപയോഗിച്ച് സ്വന്തമായും രജിസ്ട്രേഷന്‍ നടത്താം. ഡിസംബര്‍ 31നകം മുഴുവന്‍ പേരും രജിസ്‌ട്രേഷന്‍ നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെ വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി..
ക്വട്ടേഷന്‍ ക്ഷണിച്ചു
പെരിങ്ങോം ഗവ.കോളേജിലേക്ക് വിവിധ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 23ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04985 295440. വെബ്സൈറ്റ്: https://www.gcpnr.org/
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം
ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യം പദ്ധതിയില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/ എം എ സോഷ്യോളജി അല്ലെങ്കില്‍ എം എ സൈക്കോളജി വിത്ത് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/എം എസ് ഡബ്ല്യു വിത്ത് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറില്‍ നിന്നും ലഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായവര്‍ ഡിസംബര്‍ 23ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
കൂടിക്കാഴ്ച ഡിസംബര്‍ 21ന്
തോട്ടടയിലെ ഗവ ഐ ടി ഐ യില്‍ വെല്ഡര്‍ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡിലെ എന്‍ടിസി/ എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍/മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്/മെക്കാട്രോണിക്‌സ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 21 ന് രാവിലെ 10.30 മണിക്ക് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍:0497 2835183.
ജോബ് ഫെയര്‍ ജനുവരി രണ്ടിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി രണ്ടിന് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിയുക്തി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് സഹിതം ഹാജരാവണം. ഫോണ്‍: 0497 2700831, 0497 2707610, 6282942066.
ഗതാഗതം നിരോധിച്ചു
തലശ്ശേരിഇരിക്കൂര്‍ റോഡില്‍ കൊടുവള്ളി റയില്‍വേ ഗേറ്റ് മുതല്‍ വടക്കുമ്പാട് പുതിയ റോഡ് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 19 വരെ പൂര്‍ണ്ണമായും നിരോധിച്ചു. ഇതു വഴി തലശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വടക്കുമ്പാട് പുതിയ റോഡ്-കൂളി ബസാര്‍-പാറക്കെട്ട്-കൊളശ്ശേരി-കുയ്യാലി വഴിയും തിരിച്ചും പോകണമെന്ന് തലശ്ശേരി പി ഡബ്ല്യു ഡി റോഡ്‌സ് ഉപവിഭാഗം അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തലശ്ശേരി - നാദാപുരം റോഡില്‍ ചൊക്ലി മുതല്‍ പെരിങ്ങത്തൂര്‍ വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ഡിസംബര്‍ 16 മുതല്‍ 22 വരെ പൂര്‍ണമായും നിരോധിച്ചു. പള്ളൂര്‍ നിന്നും പെരിങ്ങത്തൂര്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ മറ്റ് റോഡുകള്‍ വഴിയോ കാഞ്ഞിരത്തിന്‍കീഴില്‍ - മത്തിപറമ്പ് വഴിയോ മേനപ്രം - കീഴ്മാടം വഴിയോ പോകേണ്ടതാണെന്ന് തലശ്ശേരി പി ഡബ്ല്യു ഡി റോഡ്‌സ് ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഡൈനാമിക് ലാബില്‍ ഒരു ഫാബ്രികാറ്റെഡ് ലാബ് ടേബിള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 ഉച്ചക്ക് 12 മണി. വെബ്‌സൈറ്റ്: www.gcek.ac.in ഫോണ്‍: 0497 2780226.
പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. ഡിസംബര്‍ 18ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ. എച്ച് ആര്‍ മാനേജര്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, പ്ലേസ്‌മെന്റ് ഓഫീസര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനേഴ്‌സ്, ഐഇഎല്‍ടിഎസ് ട്രെയിനര്‍, അഡ്മിഷന്‍ ഓഫീസര്‍, ഓവര്‍സീസ് കൗണ്‍സിലര്‍, ഓണ്‍ലൈന്‍ കോ ഓഡിനേറ്റര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്രെയിനര്‍, ക്യാമറാമാന്‍, അക്കൗണ്ടിങ് ഫാക്കല്‍റ്റി, ഫ്രന്റ് ഓഫീസ് എക്‌സിക്യൂട്ടീവ്, മൊബൈല്‍ ടെക്‌നീഷ്യന്‍ ഫാക്കല്‍റ്റി, സിസിടിവി ഫാക്കല്‍റ്റി, ടെലികോളര്‍, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ എച്ച് ആര്‍, ബികോം/എംകോം, പ്ലസ് ടു.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
- Log in to post comments