Skip to main content

ശില്പശാല നടത്തി

 

ജില്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാർക്കായി 2013 ലെ ലാൻഡ് അക്വിസിഷൻ , റവന്യൂ റിക്കവറി നിയമങ്ങളെ സംബന്ധിച്ച് ശില്പശാല നടത്തി. ജില്ലാപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ശില്പശാല കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. മുൻ ഡപ്യൂട്ടി കളക്ടർ സൂര്യനാരായണൻ ക്ലാസുകൾ നയിച്ചു. ജില്ലയിലെ വിവിധ ലാൻഡ് അക്വിസിഷൻ ഓഫീസുകളിലെ ജീവനക്കാർ ശില്പശാലയിൽ പങ്കെടുത്തു. കെ - റയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഡപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ മേൽനോട്ടം വഹിച്ചു.

date