Skip to main content

ക്ഷീരഗ്രാമം പദ്ധതി; അപേക്ഷാ തീയതി നീട്ടി

ക്ഷീര വികസനവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ (തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്, കൊല്ലം ജില്ലയിലെ ഇട്ടിവ, കരീപ്ര, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം, എറണാകുളം ജില്ലയിലെ കോട്ടുവള്ളി, കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, വേളം, കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടിടം, പെരളശ്ശേരി) നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ക്ഷീരശ്രീ പോര്‍ട്ടലിലെ ksheerasree.kerala.gov.in സന്ദര്‍ശിച്ച്  അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി  ഡിസംബര്‍ 24 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍:0471 2445799, 9447477799.

date