Skip to main content

കമ്പനി സെക്രട്ടറി ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍  സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ തുറന്ന (ഓപ്പണ്‍) വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് ഉണ്ട്. യോഗ്യത: ഗ്രാജുവേറ്റ് വിത്ത് അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഇന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഇന്‍ ഇന്‍ഡ്യ (എ.സി.എസ്), നിലവില്‍ ലിസ്റ്റഡ് കമ്പനികളില്‍ കമ്പനി സെക്രട്ടറിയായി ജോലി ചെയ്തിട്ടുളളവരും ആകണം.

പ്രവര്‍ത്തി പരിചയം: സ്ഥാപനങ്ങളില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലോ കണ്‍സള്‍ട്ടന്‍സി സര്‍വീസിലോ ജോലി ചെയ്തത്   പ്രവര്‍ത്തി പരിചയമായി കണക്കാക്കില്ല. എഫ്.എ.സി.ടി യില്‍ നിന്നും റിസൈന്‍ ചെയ്തതോ വോളന്ററി റിട്ടയര്‍മെന്റ് ആയവരോ ടേര്‍മിനേറ്റ് ചെയ്തവരെയോ പരിഗണിക്കില്ല.

ശമ്പള സ്‌കെയില്‍ - 36600-62000. 2021 നവംബര്‍ ഒന്നിന് 52 വയസ് തികയാന്‍ പാടില്ല.  നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍  പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 22 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരികളില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 2  ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം.  ഫോണ്‍: 0484-2312944.

date