Skip to main content

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അഡീഷണല്‍  മാത്തമാറ്റിക്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2021-23 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാംവര്‍ഷം ബി ഗ്രൂപ്പില്‍ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേനെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. കോഴ്സ്ഫീസ് 500 രൂപയാണ്. കോഴ്സ് ഫീസ് ഓണ്‍ലൈനായും  (ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്  മുഖേനെ), പോസ്റ്റ്ഓഫീസ്  മുഖേനയും അടയ്ക്കാന്‍ സൗകര്യമുണ്ട്. ഫീസ് വിവരങ്ങള്‍ക്കും, രജിസ്ട്രേഷനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും

സ്‌കോള്‍ കേരളയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്പെക്ടസ് കാണുക.

പിഴകൂടാതെ 2022 ജനുവരി  12 വരെയും, 60 രൂപ പിഴയോടെ 2022 ജനുവരി 19 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്സിക്യൂട്ടീവ്ഡയറക്ടര്‍, സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുരപി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചു തരണം. അന്വേഷണങ്ങള്‍ക്ക് സംസ്ഥാന ജില്ലാ ഓഫീസുകളിലെ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍ : 0471 2342950, 2342271, 2342369.

date