Post Category
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ്ണപ്പതക്ക വിതരണം 17ന്
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍ 2021ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണപ്പതക്ക വിതരണവും ആനുകൂല്യങ്ങളുടെ വിതരണവും ഡിസംബര്‍ 18ന് രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. ബോര്‍ഡ് ചെയര്മാന് അരക്കന്‍ ബാലന്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ എ ഷാജു, ട്രേഡ് യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
date
- Log in to post comments