കണ്ണൂര്‍ അറിയിപ്പുകള്‍ 17-12-2021
പാരലല്‍ കോളേജ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ പാരലല്‍ കോളേജുകളില്‍ 2020-21 വര്‍ഷത്തില്‍ ഹയര്‍സെക്കണ്ടറി, ഡിഗ്രി, പി ജി കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ സമുദായ വിദ്യാര്‍ഥികളില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, എസ് എസ് എല്‍ സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്/ഹയര്‍ സെക്കണ്ടറി, ഡിഗ്രി മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 25നകം പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന് നല്‍കണം. പുതുതായി ഒ ഇ സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ഥികള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരിധി പ്രതിവര്‍ഷം ആറ് ലക്ഷം രൂപ.
വിദൂര പഠന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാരലല്‍ കോളേജ് പഠനത്തിന് ആനുകൂല്യം ലഭിക്കില്ല. പുതിയ അപേക്ഷകര്‍ വിദൂര പഠന പദ്ധതി പ്രകാരം സാമ്പത്തിക ആനുകൂല്യം കൈപ്പറ്റുന്നില്ലെന്ന് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, കണ്ണൂര്‍, എടക്കാട്, പയ്യന്നൂര്‍, ഇരിക്കൂര്‍, കല്ല്യാശ്ശേരി, പാനൂര്‍, കോര്‍പ്പറേഷന്‍ എന്നീ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2700596.
ബി എല്‍ എമാരുടെ യോഗം 18ന്
പ്രതേ്യക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2022 ന്റെ ഭാഗമായി ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറുടെ നിര്‍ദേശാനുസരണം ജില്ലയിലെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലെയും ബി എല്‍ എമാരുടെ യോഗം ബന്ധപ്പെട്ട ബൂത്തുകളില്‍ ബി എല്‍ ഒമാര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എല്ലാ ബി എല്‍ എമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
സീറ്റ് ഒഴിവ്
സി ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തില്‍ ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍ മാധ്യമ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ആറുമാസം), ഇന്റഗ്രേറ്റഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി (ആറുമാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ് (മൂന്നു മാസം) എന്നീ കോഴ്‌സുകളിലാണ് ഒഴിവ്. പ്ലസ്ടു ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സി ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍: 8547720167, 6238941788.
ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്ഥിരം ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളള തല്‍പരരായ ഉദേ്യാഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 22നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.
സീറ്റ് ഒഴിവ്
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി എ ഇംഗ്ലീഷ് വിത്ത് ജേണലിസം, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബികോം കോ-ഓപ്പറേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ് കോഴ്‌സുകളില്‍ സീറ്റ് ഒഴിവു്. വിശദ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ ലഭിക്കും. എസ് സി/എസ് ടി/ഒഇസി/ഒ ബി എച്ച് ആന്റ് മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2877600, 8547005059.
പുഷ്‌പോത്സവം; സറ്റാള്‍ ബുക്കിങ് 27ന് തുടങ്ങും
ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 21 മുതല്‍ പൊലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവത്തിന്റെ സ്റ്റാള്‍ ബുക്കിങ് ഡിസംബര്‍ 27 മുതല്‍ തുടങ്ങും. നഴ്‌സറി സ്റ്റാളുകള്‍ ജനുവരി മൂന്ന് വൈകിട്ട് നാല് മണിക്ക് മുമ്പായും കമേഴ്‌സ്യല്‍ സ്റ്റാളുകള്‍ ജനുവരി അഞ്ച് ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായും ഫുഡ് കോര്‍ട്ട് ജനുവരി ഏഴ് വൈകിട്ട് നാല് മണിക്ക് മുമ്പായും ബുക്ക് ചെയ്യണം. ഫോണ്‍: 0497 2712020, 9446661180, 9656713014.
മന്ത്രി വി ശിവന്‍കുട്ടി ശനിയാഴ്ച ജില്ലയില്‍
പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ശനിയാഴ്ച (ഡിസംബര്‍ 18) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മണി: കണ്ണൂര്‍ ഡി ഡി ഓഫീസ് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം, 10 മണി: കേരള കൈത്തറി ക്ഷേമ നിധി ബോര്‍ഡ് ആനുകൂല്യ വിതരണം- കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാള്‍, 11 മണി: കെ പി ആര്‍ ഗോപാലന്‍ സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം-കല്ല്യാശ്ശേരി, 12 മണി: മീറ്റ് ദി പ്രസ്സ്- പ്രസ് ക്ലബ്.
തീയതി നീട്ടി
ക്ഷീര വികസന വകുപ്പ് സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന തീയതി ഡിസംബര്‍ 24 വരെ നീട്ടി. ജില്ലയില്‍ മാങ്ങാട്ടിടം, പെരളശ്ശേരി എന്നിവിടങ്ങളിലാണ് ക്ഷീഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ക്ഷീരശ്രീ പോര്‍ട്ടലിലെ ksheerasree.kerala.gov.in സന്ദര്‍ശിച്ച് 24 വരെ അപേക്ഷിക്കാം. ഫോണ്‍: മാങ്ങാട്ടിടം- 9605356678, 9567726347, 0490 2361181, പെരളശ്ശേരി- 9447852530, 9495294641, 0497 2997055.
വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലജ് മുക്ക്, സലഫി, ഇന്ദിരാനഗര്‍, ചൊലപ്പലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 18 ശനി രാവിലെ ഏഴ് മണി മുതല്‍ 8.30 വരെയും ഏച്ചൂര്‍ കോട്ടം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കൊട്ടാനച്ചേരി, കച്ചേരി പറമ്പ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ഉച്ചക്ക് രണ്ട് മണി വരെയും പുന്നക്കാമൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും എടക്കണാംമ്പേത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെയും കാനച്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെയും ചാപ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ആട് വളര്‍ത്തല്‍ പരിശീലനം
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തലിനായുള്ള പരിശീലന പരിപാടി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ തുടങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം പി ഗിരീഷ് ബാബു, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. ഒ എം അജിത, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ മുരളീധരന്‍, ഫീല്‍ഡ് ഓഫീസര്‍ ടി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.വി പ്രശാന്ത്, ഡോ എം പി സുജന്‍, ഡോ. സി പി പ്രസാദ് എന്നിവര്‍ ക്ലാസെടുത്തു. നാലു ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരിശീലനം.
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സ്‌കോള്‍ കേരള; പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയര്‍ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാംവര്‍ഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഡിസംബര്‍ 24 വരെയും 60 രൂപ പിഴയോടെ ഡിസംബര്‍ 31 വരെയും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളില്‍ നേരിട്ടും സംസ്ഥാന ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കാം. വെബ്‌സൈറ്റ്: www.scolekerala.org. ഫോണ്‍: 0471 2342950, 2342271, 2342369.
- Log in to post comments