Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

 

 

 

സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് വിവിധ പദ്ധതികളിലൂടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. ചേവായൂര്‍ സിആര്‍സി ഇഐസി ക്യാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ കാര്യങ്ങൾക്ക് സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ശുഭയാത്ര' പദ്ധതിയില്‍ 17 ഇലക്ട്രോണിക് വീല്‍ചെയര്‍, 'ശ്രവണ്‍' പദ്ധതിയില്‍ 140 ശ്രവണസഹായികള്‍, 'ഹസ്തദാനം' പദ്ധയില്‍ എട്ട് സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. സിആര്‍സി ഡയറക്ടറും വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. കെ.എന്‍.റോഷന്‍ ബിജിലി അധ്യക്ഷത വഹിച്ചു. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ജൂനിയര്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് സി.എസ്.രാജാംബിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ബോര്‍ഡ് അംഗം ഗിരീഷ് കീര്‍ത്തി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുല്‍ബാരി, സിആര്‍സി റീഹാബിലിറ്റേഷന്‍ ഓഫീസര്‍ പി.വി.ഗോപിരാജ്  എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ സ്വാഗതവും വികലാംഗ ക്ഷേമ കോര്‍പറേഷന്‍ സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ജെ.ജോസ്‌കുഞ്ഞ് നന്ദിയും പറഞ്ഞു.

date