Skip to main content

ശില്‍പ്പശാല സമാപിച്ചു

 

 

 

 ജില്ലാ ഭരണകൂടം ആവിഷ്കരിച്ച എനേബ്ളിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള കമ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ (സിഡിഎംസി) പ്രൊജക്റ്റിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ശിൽപശാല സമാപിച്ചു.  സ്‌പെഷല്‍ എജ്യുകേറ്റര്‍, സൈക്കോളജിസ്റ്റ്, സ്‌പെഷല്‍ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവർക്കാണ് രണ്ടു ദിവസങ്ങളിലായി  ചേവായൂര്‍ സി ആർ സി - ഇഐസി ക്യാമ്പസില്‍ ശിൽപശാല സംഘടിപ്പിച്ചത്.  ശില്‍പ്പശാലയില്‍   25 പേരാണ് പങ്കെടുത്തത്. 

സമാപന സമ്മേളനം സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ ഉഘാടനം ചെയ്തു. സിആര്‍സി ഡയറക്ടര്‍ ഡോ. കെ.എന്‍.റോഷന്‍ ബിജിലി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. സിഡിഎംആര്‍പി ജോയിന്റ് ഡയറക്ടര്‍ എ.കെ.മിസ്ബാ സംസാരിച്ചു. സിആര്‍സി റീഹാബിലിറ്റേഷന്‍ ഓഫീസര്‍ പി.വി.ഗോപിരാജ് സ്വാഗതവും എന്‍എച്ച്എം പ്രതിനിധി ടി.അജീഷ് നന്ദിയും പറഞ്ഞു.

date