Skip to main content

സൗത്ത് മണ്ഡലത്തിൽ ഡിഫക്ട് ലെയ്ബിലിറ്റി പിരീഡ് ബോര്‍ഡ് സ്ഥാപിച്ചു 

 

 

 

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ  പിഡബ്ലുഡി റോഡ് പരിപാലന കാലാവധി പരസ്യപ്പെടുത്തല്‍ ബോർഡ് (ഡിഫക്ട് ലെയ്ബിലിറ്റി പിരീഡ് ബോര്‍ഡ് ) സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു.   മാനാഞ്ചിറ ടൗണ്‍ഹാള്‍ റോഡിലാണ്  ബോര്‍ഡ് സ്ഥാപിച്ചത്. കരാറുകാരന്റെ പേര്, ഫോണ്‍ നമ്പര്‍, എഞ്ചിനീയറുടെ  ഫോണ്‍ നമ്പര്‍, ടോള്‍ ഫ്രീ നമ്പര്‍ എന്നിവയാണ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

ചടങ്ങില്‍ അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ വിനീത് കുമാര്‍,അസി.എഞ്ചിനീയര്‍മാരായ പി.പി ദിനേശന്‍, വിജയകൃഷ്ണന്‍, ഓവര്‍സിയര്‍ ഹരീഷ് കുമാര്‍, ബിജിഷ എന്നിവര്‍ പങ്കെടുത്തു.

date