Skip to main content

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ഹെറിറ്റേജ് വാക് സംഘടിപ്പിക്കുന്നു 

 

 

 

ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി ടൂറിസം വകുപ്പും ഡിടിപിസിയും ചേർന്ന് ഹെറിറ്റേജ് വാക് സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 19) രാവിലെ 6.30 മുതൽ ഒൻപത് മണി വരെയാണ് പരിപാടി. കോഴിക്കോട് ലൈറ്റ് ഹൗസ്/ കടൽ പാലം പരിസരത്ത് നിന്നും ആരംഭിച്ച് ബുദ്ധ വിഹാരം കനോലി പാർക്ക്‌, കോർപറേഷൻ ഓഫീസ്, സിൽക് സ്ട്രീറ്റ്, വലിയങ്ങാടി, ഗുജറാത്തി സ്ട്രീറ്റ് വരെ ആണ് ആദ്യ ഘട്ടം. മലബാറിൻ്റെ പ്രത്യേകിച്ച് കോഴിക്കോടിൻ്റെയും  ബേപ്പൂരിൻ്റെയും ചരിത്രവും സാംസ്കാരിക പൈതൃകവും വിനോദ സഞ്ചാര രംഗത്ത് കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ പ്രമുഖർ യാത്രയിൽ പങ്കുചേരും. പങ്കെടുക്കാൻ താല്പര്യമുള്ള പൊതുജനങ്ങൾക്ക് 8086 22 9555, 8943 55 9555 എന്നീ നമ്പറിൽ ബന്ധപ്പെടാം.

date