Skip to main content

അവകാശവാദം ഉന്നയിക്കാം

 

പാലക്കാട് ടൗണ്‍ സൗത്ത്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ടൗണ്‍ നോര്‍ത്ത്, വാളയാര്‍, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, വടക്കഞ്ചേരി, കൊല്ലങ്കോട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചാലിശ്ശേരി, തൃത്താല, മണ്ണാര്‍ക്കാട്, അഗളി പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചതും അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണ അവസ്ഥയിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 126 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ഈ വാഹനങ്ങളില്‍മേല്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാന്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് രേഖപരമായി ഉന്നയിക്കാവുന്നതാണ്.

date