Skip to main content

ജില്ലയിൽ ഇന്ന് (17.12.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 22445 പേർ

(2323 ഒന്നാം ഡോസും, 20122 രണ്ടാം ഡോസും)

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 395 (രണ്ടാം ഡോസ്)

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 6 പേർ (2 പേർ ഒന്നാം ഡോസും, 4 രണ്ടാം ഡോസും ) 

ജില്ലയിൽ ഇന്ന് (17.12.2021) ആകെ 22445 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 10 ആരോഗ്യ പ്രവർത്തകരും 10 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 1880 പേർ ഒന്നാം ഡോസും 15284 പേർ രണ്ടാം ഡോസുമടക്കം 17164 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ളവരിൽ 316 പേർ ഒന്നാം ഡോസും 3688 പേർ രണ്ടാം ഡോസുമടക്കം 4004 പേരും, 60 വയസിനു മുകളിലുള്ളവരിൽ 127 പേർ ഒന്നാം ഡോസും 1130 പേർ രണ്ടാം ഡോസുമടക്കം 1257 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ഇന്ന് ആകെ 395 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്: ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 260 പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ 94 പേരും,അറുപതു വയസ്സിനു മുകളിലുള്ള 40 പേരുമാണ് ഇന്നേ ദിവസം കോവാക്സിൻ (രണ്ടാം ഡോസ് മാത്രം) കുത്തിവെപ്പെടുത്തത്.

ഇതു കൂടാതെ 6 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ 2  പേർ  ഒന്നാം ഡോസും 3 പേർരണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാൾ രണ്ടാം ഡോസുമാണ് കുത്തിവെപ്പെടുത്തിരിക്കുന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു 
 

date