Skip to main content

പിന്നാക്ക വിഭാഗ കോര്‍പറേഷന്‍: ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് വിതരണം

 

കൊച്ചി: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കി വരുന്ന   മൈക്രോക്രെഡിറ്റ് വായ്പാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മാറാടി, മഞ്ഞളളൂര്‍, കല്ലൂര്‍ക്കാട് എന്നീ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകള്‍ക്കുളള വായ്പാ വിതരണം നവംബര്‍ 17-ന് രാവിലെ 10-ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. അതോടൊപ്പം കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ സ്റ്റേറ്റ് സിലബസില്‍ പഠനം പൂര്‍ത്തിയാക്കി എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച ജില്ലയിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി 5000 രൂപയുടെ ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് വിതരണവും  നടത്തും. ചടങ്ങില്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ഗോപി കോട്ടമുറിക്കല്‍ അദ്ധ്യക്ഷത വഹിക്കും.

date