എറണാകുളം അറിയിപ്പുകള്‍
ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ കോഴ്‌സ്
കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിനു കീഴിലുളള സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ എല്‍.ബി.എസ് സെന്ററിന്റെ കളമശേരി റീജ്യണല്‍ സെന്ററിലും സബ് സെന്ററുകളിലും ഭിന്നശേഷിയുള്ള പത്താം ക്ലാസ് വിജയിച്ചവര്‍ക്കായി ജൂലൈ ആദ്യ വാരം ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, എം.എസ് ഓഫീസ്, ഫോട്ടോഷോപ്പ് എന്നീ കോഴ്‌സുകള്‍ക്കും എട്ടാം ക്ലാസ് വിജയിച്ചവര്‍ക്കായി പേപ്പര്‍ ബാഗ്, ഫ്‌ളോറല്‍ ഡെക്കറേഷന്‍ ആന്‍ഡ് ബൊക്കേ മേക്കിംഗ് എന്നീ സൗജന്യ കോഴ്‌സുകളും ആരംഭിക്കുന്നു. താത്പര്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ എല്‍.ബി.എസിന്റെ കളമശേരി സെന്ററില്‍ ജൂണ്‍ 27 രാവിലെ 11 ന് എത്തണം. ഫോണ്‍-0484 2541520, 2552466.
കയര്‍ തൊഴിലാളികള്‍ക്ക് അംഗത്വം പുതുക്കലിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു
കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധിയി ബോര്‍ഡില്‍ അംഗമായി ദീര്‍ഘകാലം വിഹിതം കുടിശ്ശിക വരുത്തിയിട്ടുള്ള കയര്‍ തൊഴിലാളികള്‍ക്ക് ഒറ്റത്തവണയായി കുടിശ്ശിക അടച്ച് അംഗത്വം പുതുക്കി നല്‍കുന്നതിനുളള സമയപരിധി ജൂലായ് 31 വരെ ദീര്‍ഘിപ്പിച്ചു. കുടിശ്ശിക വരുത്തിയിട്ടുള്ള തൊഴിലാളികള്‍ ബന്ധപ്പെട്ട ഓഫീസില്‍ നേരിട്ടെത്തി അംശാദായ കുടിശ്ശികയോടൊപ്പം അംഗത്വ പുന:പ്രവേശനത്തിനുള്ള അപേക്ഷയും സമര്‍പ്പിക്കണം. ഒറ്റത്തവണ ഇളവ് അനുവദിക്കുന്ന പദ്ധതിപ്രകാരം ജൂലായ് 31 വരെ കുടിശ്ശിക വിഹിതം സ്വീകരിച്ച് അംഗത്വം പുതുക്കി നല്‍കും. എല്ലാ കയര്‍ തൊഴിലാളികളും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ അറിയിച്ചു.
വേങ്ങൂര്‍ ഗവ. ഐ.ടി.ഐ പ്രവേശനം
കൊച്ചി: വേങ്ങൂര്‍ ഗവ. ഐ.ടി.ഐയില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന എസ്‌സിവിടി ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ദ്വിവത്സര ട്രേഡുകളായ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഏകവത്സര ട്രേഡായ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയിലേക്കാണ് പ്രവേശനം. www.itiadmissionskerala.org ഇഎന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകള്‍, അപേക്ഷാ ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ സമര്‍പ്പിക്കാം. അവസാന തീയതി 2018 ജൂണ്‍ 30.
കുസാറ്റ്: വിദേശഭാഷാ സായാഹ്ന കോഴ്‌സുകളിലേക്ക്
ജൂണ്‍ 30 വരെ അപേക്ഷിക്കാം
കൊച്ചി: കൊച്ചി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പ് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജാപ്പനീസ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നീ സായാഹ്നകോഴ്‌സുകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ബിരുദമുള്ളവര്‍ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ്ടുവാണ് മറ്റു കോഴ്‌സുകള്‍ക്കു വേണ്ട യോഗ്യത. കോഴ്‌സുകളുടെ കാലാവധി ഒരുവര്‍ഷം. അപേക്ഷാ ഫീസ് 100/- രൂപയാണ്. വിശദവിവരങ്ങള്‍ ഫോണ്‍: 0484-2575180 ല്‍ ലഭിക്കും.
കുസാറ്റ്്എംബിഎ: പാനല്‍ ഡിസ്‌കഷനും
പരിശീലന ക്ലാസ്സും ജൂലൈ 2ന് ആരംഭിക്കുന്നു
കൊച്ചി: കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2018-19 അദ്ധ്യയന വര്‍ഷത്തെ എംബിഎ ക്ലാസ്സുകളിലേക്ക് പ്രവേശനം ലഭിച്ച കുട്ടികള്‍ക്കായുള്ള ആറുദിവസത്തെ പരിശീലന ക്ലാസ്സ് ജൂലൈ 2ന് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ആരംഭിക്കും. എംബിഎ കോഴ്‌സിനു മുന്നോടിയായുള്ള ഓറിയന്റേഷന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ഭരണ നിര്‍വ്വഹണവും, നേതൃത്വപാടവവും വികസിപ്പിക്കുന്നതിനായി തൊഴില്‍പരമായ മര്യാദകള്‍, തീയറ്റര്‍ എന്നീ മേഘലകളില്‍ പരിശീലനവും ഉണ്ടായിരിക്കും. ഇതിനോടനുബന്ധിച്ച് 'വിജയവഴിയിലെ വെല്ലുവിളികളെ നേരിടല്‍' എന്ന വിഷയത്തെ ആസ്പദമാക്കി വ്യവസായ പ്രമുഖര്‍, വ്യവസായ സംരംഭകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് എംബിഎ യുടെ റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2575096.
താല്‍കാലിക അധ്യാപക നിയമനം:
വാക്ക്- ഇന്‍- ഇന്റര്‍വ്യൂ അഞ്ചിന്
കാക്കനാട്: പട്ടികജാതിവികസന വകുപ്പിനു കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പങ്കെടുക്കാവുന്നതാണെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 0484 2623673.
വായന പക്ഷാചരണം: തുല്യത പഠിതാക്കളുടെ
വായന മത്സരം ഫൈനല്‍ ഇന്ന്
കാക്കനാട്: വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്/ മുന്‍സിപ്പല്‍/ കോര്‍പ്പറേഷന്‍ തലത്തില്‍ നടത്തിയ വായനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജില്ലയിലെ നാല്, ഏഴ് ക്ലാസ്സുകളിലെ തുല്യത പഠിതാക്കള്‍ക്ക് ഇന്നു രാവിലെ 10മുതല്‍ സിവില്‍ സ്റ്റേഷനിലെ പി.ആര്‍.ഡി. മീഡിയ ഹാളില്‍ ഫൈനല്‍ വായന മത്സരം നടത്തും. ഇതോടനുബന്ധിച്ചു നടക്കുന്ന പൊതുപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിക്കും. വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തും.
കണക്കുകള്‍ ഓഡിറ്റു ചെയ്യുന്നതിന്
ക്വട്ടേഷന്‍ ക്ഷണിച്ചു
കാക്കനാട്: ജില്ലയില്‍ മണല്‍ കടവുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുപതോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും കളക്ടറേറ്റിലെയും 2014-15, 2015-16, 2016-17, 2017-18 വര്‍ഷങ്ങളിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് കണക്കുകള്‍ ഓഡിറ്റു ചെയ്യുന്നതിന് പ്രസ്തുത മേഖലയില്‍ മുന്‍പരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 2015 ജൂണ്‍ മുതല്‍ ജില്ലയില്‍ മണല്‍ ഖനനം നിലവിലില്ലാത്തതിനാല്‍ അതുമുതലുള്ള വരവുചെലവു കണക്കുകള്‍ നാമമാത്രമായിരിക്കുമെന്നതുകൂടി കണക്കിലെടുത്തുകൊണ്ട് നിരക്ക് നിശ്ചയിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. അവസാന തീയതി ജൂലൈ 15. ഫോണ്‍ 0484 2422292, 94.
ഭവനനിര്‍മാണത്തിന് അപേക്ഷിക്കാം
കാക്കനാട്: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന ആമ്പല്ലൂര്‍, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, മുളന്തുരുത്തി, മണീട്, ഉദയംപേരൂര്‍ പഞ്ചായത്തുകളിലെ ലൈഫ് ഭവനപദ്ധതി ലിസ്റ്റിലോ എസ്.ഇ.സി.സി.ലിസ്റ്റിലോ ഉള്‍പ്പെടാത്തതും സ്വന്തം പേരില്‍ സ്ഥലമുള്ളതും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചതായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കുടിലിലോ ജീര്‍ണ്ണിച്ച് വാസയോഗ്യമല്ലാത്ത വീട്ടിലോ താമസിക്കുന്ന കുടുംബങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഖാന്തിരം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കണം.
- Log in to post comments