Skip to main content

പനി: 651 പേര്‍ ചികിത്സ തേടി

    ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (26) 561 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒമ്പത് പേരില്‍ നാല് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ നാറാണംമൂഴിയില്‍ ഒരാളും ഹെപ്പിറ്റൈറ്റിസ് ബി ബാധിച്ച് വള്ളിക്കോട് ഒരാളും ചികിത്സ തേടി. അഞ്ച് പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു.  വയറിളക്കരോഗങ്ങള്‍ക്ക് 79 പേര്‍ ചികിത്സ തേടി. ചെന്നീര്‍ക്കര, വല്ലന, കാഞ്ഞീറ്റുകര, കോയിപ്രം എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. 
                 (പിഎന്‍പി 1676/18)

date