പുതുമകളുടെ ലോകമൊരുക്കി കൈരളി കരകൗശല കൈത്തറി മേള
കണ്ടു പഴകിയ മുത്തുമാലകളോടും സ്വര്‍ണ്ണാഭരണങ്ങളോടും സലാം പറയുകയാണ് യുവതലമുറ. യുവതലമുറയുടെ ഫാഷന്‍ സങ്കല്‍പങ്ങള്‍ ഏറെ മാറിയിരിക്കുന്നു. വസ്ത്രങ്ങളില്‍ എന്ന പോലെ ആഭരണങ്ങളിലും പുതുമകള്‍ക്ക് പിന്നാലെയാണിവര്‍. ഇത്തരം പുതുമകള്‍ തേടുന്നവരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ആരംഭിച്ച കൈരളി ക്രിസ്തുമസ് പുതുവത്സര അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേള. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല കൈത്തറി തൊഴിലാളികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളാണ് മേളയിലുള്ളത്.
നൂറു രൂപമുതല്‍ ആരംഭിക്കുന്ന ബ്ലാക്ക്‌മെറ്റല്‍ ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാരേറെയെത്തുന്നത്. ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഉപയോഗിക്കാവുന്ന ആന്റിക് ആഭരണങ്ങള്‍, ഹൈദരബാദ് പേളിന്റെ വളകള്‍, മാലകള്‍, കമ്മലുകള്‍, റൂബി എമറാള്‍ഡ്, സഫയര്‍ കല്ലുകളില്‍ തീര്‍ത്ത ആഭരണങ്ങള്‍ എന്നിവയും മേളയിലുണ്ട്. യുവാക്കള്‍ കൂടുതലും എത്തുന്നത് ആഭരണങ്ങളിലെ ട്രെന്‍ഡ് അന്വേഷിച്ചാണെങ്കില്‍. സ്ത്രീകളെ ആകര്‍ഷിക്കുന്നത് 650 രൂപ മുതല്‍ ആരംഭിക്കുന്ന മധുരൈ സാരികളാണ്. മുന്നൂറു രൂപ മുതല്‍ ആരംഭിക്കുന്ന ഖാദിയുടെ കുര്‍ത്തകളും ഷര്‍ട്ടുകളും മേളയിലുണ്ട്. കൂടാതെ ചെട്ടിനാട് കോട്ടണ്‍സ്, പോളി കോട്ടണ്‍ ബാടിക് സാരീസ്, മധുര ചുങ്കിടിയില്‍ കലംകാരി ഡിസൈന്‍ സാരീസ്, കോട്ടണ്‍ ചുരിദാര്‍, രാജസ്ഥാന്‍ ബെഡ് ഷീറ്റ്, സോഫ കവര്‍ തുടങ്ങിയവും ഇവിടെ ലഭിക്കും.
വീടുകള്‍ക്ക് മനോഹാരിതയേകാന്‍ കേരളത്തിന്റെ തനത് ഉല്‍പന്നങ്ങളായ വീട്ടിയിലും തേക്കിലും തീര്‍ത്ത ശില്‍പങ്ങളും ആറന്‍മുള കണ്ണാടി, ഓട്ടിലും പിത്തളയിലും തീര്‍ത്ത വിളക്കുകള്‍, നെറ്റിപ്പട്ടം, ചുന്‍വള്ളം തുടങ്ങിയ കരകൗശല വസ്തുക്കളും മേളയിലു്. 40 ഓളം സ്റ്റാളുകളാണ് കേരള കരകൗശല വികസനെ കോര്‍പ്പറേഷന്റെ കണ്ണൂര്‍ യൂണിറ്റിന്റെ കൈരളി മേളയിലുള്ളത്. രാവിലെ 10 മണി മുതല്‍ എട്ടു വരെയുള്ള മേള ജനുവരി രണ്ടിന് സമാപിക്കും.
- Log in to post comments