Skip to main content

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ആദ്യ ബദല്‍ ഉത്പന്ന മേള പെരളശ്ശേരിയില്‍

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന ആദ്യ ബദല്‍ ഉത്പന്ന പ്രദര്‍ശന മേളക്ക് ഡിസംബര്‍ 24 ന് പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ തുടക്കമാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന പേപ്പര്‍ ബാഗുകള്‍, തുണി സഞ്ചികള്‍ തുടങ്ങി വിവിധങ്ങളായ ബദല്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിലൊരുക്കും. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ തല ബദല്‍ ഉത്പന്ന പ്രദര്‍ശന മേള പൊലീസ് മൈതാനിയില്‍ നടന്നു വരുന്നുണ്ട്.

 

date