Post Category
ഡേറ്റാ എന്‍ട്രി കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം
എന്‍എസ്ഡിസിയുടെ കീഴിലുളള നൈപുണ്യ വികസന പരിശീലന കേന്ദ്രമായ കേന്ദ്രീയ വിദ്യാലയ ചെന്നീര്‍ക്കരയില്‍ ഡേറ്റാ എന്‍ട്രി കോഴ്സിലേക്കുളള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ചെയ്യാം. 15 നും 29 നും ഇടയില്‍ പ്രായമുളള യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി അഞ്ചിനോ അതിനു മുന്‍പോ രജിസ്‌ട്രേഷനായി കേന്ദ്രീയ വിദ്യാലയ ചെന്നീര്‍ക്കരയെ സമീപിക്കാം. ഫോണ്‍ : 0468 2256000.
date
- Log in to post comments