പ്രൊജക്ടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പ്രത്യേക സംവിധാനം
എംപി ലാഡ്‌സ്, എംഎല്‍എ ഫണ്ട്, ദുരന്ത നിവാരണ പ്രവൃത്തികളുടെ ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു. ഓരോ സ്‌കീമില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതു മുതല്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്തൃ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതുവരെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി നേരിട്ട് അവലോകനം ചെയ്യും. ജില്ലയിലെ വിവിധ വകുപ്പുകളിലെ എഞ്ചിനീയര്‍മാര്‍ക്ക് പ്രൊജക്ടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നൂതന സംവിധാനങ്ങളിലുള്ള പരിശീലനം ജനുവരിയില്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) അബ്ദുള്‍ ജലീല്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്‍, ജില്ലാ മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ കെ രമേശന്‍, പികെ ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments