Skip to main content

ജില്ലാതല ബോധവത്കരണ സെമിനാര്‍ നാളെ (30)

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ,് അഖിലേന്ത്യാ ഖാദി കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതിയുടെ ഭാഗമായി ജില്ലാതല ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും.നാളെ (30)  രാവിലെ 10ന്  അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ (എക്സ് എം.എല്‍.എ) നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍,  ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍.തുളസീധരന്‍ പിളള, ഗ്രാമ  പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എസ് മോഹനന്‍, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ രതീഷ്  തുടങ്ങിയവര്‍ പങ്കെടുക്കും.കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗ്രാമ വ്യവസായ ഡയറക്ടര്‍ കെ.വി ഗിരീഷ് കുമാര്‍, അഖിലേന്ത്യാ ഖാദി കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി.സഞ്ജീവ് എന്നിവര്‍ സെമിനാര്‍ നയിക്കും.

date