Post Category
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളും ഇ-ഓഫീസ് ആക്കി മാറ്റും
പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ സപ്ലൈ ആഫീസ് 2019 മുതല്‍ ഇ-ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. 2022 ജനുവരി ഒന്നിനുളളില്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ മുഴുവന്‍ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റേണ്ടതാണ് എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പില്‍ വരുത്തിയിട്ടുളളത്.ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കാനും നടപടികള്‍ സുതാര്യമാക്കുന്നതിനും ഉപകരിക്കുന്നതാണ് പുതിയ സംവിധാനം.
date
- Log in to post comments