Post Category
പള്ളിക്കല്‍ പിയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെന്‍ഡര്‍ ക്ലബ്
പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ പള്ളിക്കല്‍ പിയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ജെന്‍ഡര്‍ ക്ലബിന്റെ ഉദ്ഘാടനം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ നിര്‍വഹിച്ചു.
ജെന്‍ഡര്‍ ഡിപിഎം പി.ആര്‍. അനുപ ജെന്‍ഡര്‍ ക്ലബിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. 'സ്ത്രീശാക്തീകരണം ഇന്നത്തെ സമൂഹത്തില്‍' എന്ന വിഷയത്തില്‍ സുഗതകുമാരി അവാര്‍ഡ് ജേതാവ് ജയശ്രീ പള്ളിക്കല്‍ സെമിനാര്‍ നയിച്ചു. 55 കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്. സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹിത സ്റ്റാഫ് എസ്. ഗായത്രി ദേവി, സ്റ്റാഫ് സെക്രട്ടറി എസ്. ഷാജഹാന്‍, ശ്രീലത കുഞ്ഞമ്മ, ആര്‍. സുരേഷ്‌കുമാര്‍, പിടിഎ പ്രസിഡന്റ് രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments