Skip to main content

ജില്ലാ കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

പുതിയ ജില്ലാ കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 18) രാവിലെ 9.30 ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നിര്‍വഹിക്കും. ഹൈക്കോടതി ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

സി.എന്‍.ജയദേവന്‍ എം.പി, മുന്‍ എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ഗവണ്‍മെന്റ് പ്ലീഡര്‍ കെ.ടി.ബാബു, പി.ഡബ്ല്യൂ.ഡി എഞ്ചിനീയര്‍മാരായ ഇ.കെ.ഹൈദ്രൂ, കെ.ടി ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ജഡ്ജി ആനി ജോണ്‍ സ്വാഗതവും ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് വി.കെ.പ്രകാശന്‍ നന്ദിയും പറയും.
 

date