Skip to main content

കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു

പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ ഇന്നു (ജനുവരി 5)  മുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ നടത്തും.
ജനുവരി 5 - കൊല്ലന്‍പടി ജംഗ്ഷന്‍, 77-ാം നമ്പര്‍ അംഗന്‍വാടി പൂവന്‍പാറ, 65-ാംനമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ. ജനുവരി 6 - വി-കോട്ടയം ചന്ത, അന്തിചന്ത ജംഗ്ഷന്‍, വകയാര്‍ ലൈബ്രറി.
 ജനുവരി 7 - വികോട്ടയം ജംഗ്ഷന്‍, 66-ാംനമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ, 69-ാംനമ്പര്‍ അംഗന്‍വാടി കൈതക്കര. ജനുവരി 10 - വെള്ളപ്പാറ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, പൂങ്കാവ് ജംഗ്ഷന്‍, വലഞ്ചുഴിവഞ്ചിപ്പടി.
 ജനുവരി 11 - നേതാജി എച്ച്എസ് ജംഗ്ഷന്‍, പുളിമുക്ക് ജംഗ്ഷന്‍, വട്ടക്കാവ് കുരിശുംമൂട്, ജനുവരി 12 - കൊലപ്പാറ പ്ലാക്കല്‍, ഇളകൊള്ളൂര്‍ അമ്പലംജംഗ്ഷന്‍, ജിഎല്‍പിഎസ് പ്രമാടം.
ജനുവരി 13 - വട്ടകുളഞ്ഞി ജംഗ്ഷന്‍, തെങ്ങുംകാവ് ജംഗ്ഷന്‍, പ്രമാടം ക്ഷേത്രം                                                   ജംഗ്ഷന്‍. ജനുവരി 14 - കരിങ്കുടുക്ക പാണന്‍പടി, മറൂര്‍ ആല്‍ ജംഗ്ഷന്‍, 67-ാം നമ്പര്‍ അംഗന്‍വാടി കൈതക്കര. ജനുവരി 15 - എസ്എന്‍ഡിപി സ്‌കൂള്‍ ജംഗ്ഷന്‍ വികോട്ടയം, ഇളകൊള്ളൂര്‍ പള്ളിപ്പടി ജംഗ്ഷന്‍. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468-2242215.

 

date