Post Category
ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് അംഗത്വം പുനഃസ്ഥാപിക്കാം
കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് സ്കാറ്റേര്‍ഡ് വിഭാഗം വിഹിതം അടയ്ക്കുന്നതില്‍ അഞ്ചു വര്‍ഷത്തില്‍ താഴെ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പിഴപ്പലിശ ഒഴിവാക്കി അംശദായം മാത്രം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും മാര്‍ച്ച് 31 വരെ അവസരം. ജില്ലാ ഓഫീസുകളിലും സബ്ഓഫീസുകളിലുമായി സംഘടിപ്പിക്കുന്ന മേളകളില്‍ തൊഴിലാളികള്‍ നേരിട്ട് ഹാജരായി അവസരം പ്രയോജനപ്പെടുത്തണം. അംഗത്വം പുനഃസ്ഥാപിക്കുന്നതിന് പത്തനംതിട്ട ജില്ലാ ഓഫീസില്‍ എല്ലാ പ്രവൃത്തി ദിവസവും, പറക്കോട് ഉപകാര്യാലയത്തില്‍ ജനുവരി 18, ഫെബ്രുവരി 14, മാര്‍ച്ച് 17 തീയതികളിലും, തിരുവല്ല ഉപകാര്യാലയത്തില്‍ ജനുവരി 19, ഫെബ്രുവരി 15, മാര്‍ച്ച് 18 തീയതികളിലും അവസരമുണ്ടായിരിക്കും. ഫോണ്‍: 0468 2325346.
date
- Log in to post comments