കണ്ണൂര്‍ അറിയിപ്പുകള്‍ 04-01-2022
കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിസിഎ
ഐ എച്ച് ആർ ഡി യുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പാർട്ട് ടൈം കോഴ്‌സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്‌സി/എസ്ടി, മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോറവും വിശദവിവരവും www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ് സി, എസ് ടി വിദ്യാർഥികൾക്ക് 100 രൂപ) സഹിതം ജനുവരി 15ന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. ഫോൺ: 04972877600, 8547005059.
ഓൺലൈൻ ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന ജനുവരി ഏഴ്, 22 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.mstcecommerce.com/ വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്‌ട്രേഷൻ നടത്താം. താൽപര്യമുള്ളവർ പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ മെയിൽ വിലാസം, കച്ചവടക്കാർ ജി എസ് ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഗവ. ടിമ്പർ ഡിപ്പോയിൽ ഹാജരാകണം. ഫോൺ: 0490 2302080.
ലെവൽക്രോസ് നാല് ദിവസം അടച്ചിടും
തളിപ്പറമ്പ്-കണ്ണപുരം റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 253ാം നമ്പർ ലെവൽക്രോസ് ജനുവരി ആറിന് രാവിലെ എട്ട് മണി മുതൽ ഒമ്പതിന് വൈകിട്ട് എട്ട് മണി വരെ നാല് ദിവസത്തേക്ക് അറ്റകുപ്പണികൾക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
സമന്വയ പദ്ധതിയിൽ പട്ടികജാതി/പട്ടികവർഗ ഉദേ്യാഗാർഥികൾക്കായി തളിപ്പറമ്പ് ടൗൺ എംപ്ലോയ്ന്റ് എക്‌സ്‌ചേഞ്ചിൽ സംഘടിപ്പിക്കുന്ന 75 ദിവസത്തെ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി 11 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0460 2209400.
പരിശീലകരെ നിയമിക്കുന്നു
സമഗ്രശിക്ഷ കേരളം കണ്ണൂർ ജില്ലയുടെ കീഴിലുള്ള ബി ആർ സികളിൽ അന്യത്ര സേവന വ്യവസ്ഥയിൽ പരിശീലകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി ജി/എച്ച് എസ് എസ് ടി/ വി എച്ച് എസ് എസ് ടി/ എച്ച് എസ് എസ് ടി (ജൂനിയർ)/ എച്ച് എസ് എ/പ്രൈമറി ടീച്ചർ യോഗ്യതയുള്ള പ്രൈമറി എച്ച് എം ആയിരിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതമുള്ള അപേക്ഷ ജനുവരി 10ന് വൈകിട്ട് അഞ്ച് മണിക്കകം ssaknnur@gmail.com വിലാസത്തിൽ അയക്കുക. ഫോൺ: 0497 2707993.
തീയതി നീട്ടി
കേരള ആട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധിയിലോ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലോ അംഗങ്ങളായ അംശദായം അടക്കാൻ വീഴ്ച വരുത്തിയവരുടെ കുടിശ്ശിക ഒടുക്കുന്നതിനുള്ള തീയതി മാർച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇമെയിൽ: kmtknr@gmail.com ഫോൺ: 0497 2705197.
സ്‌കോളർഷിപ്പ്; തീയതി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197. വെബ്‌സൈറ്റ് : kmtwwfb.org.
യുവ ബൂട്ട് ക്യാമ്പ് 5, 6 തീയതികളിൽ
വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റിയുട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമായി ജില്ലാടിസ്ഥാനത്തിൽ നടത്തുന്ന രണ്ട് ദിവസത്തെ യുവ ബൂട്ട് ക്യാമ്പ് കണ്ണൂർ പഴയ ബസ്സ്റ്റാന്റിനടുത്തുള്ള കോളേജ് ഓഫ് കോമേഴ്സിൽ ജനുവരി അഞ്ച്, ആറ് തീയതികളിൽ നടത്തും. താൽപര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 04972 700928 വെബ്‌സൈറ്റ്: www.kied.info
മൈക്രോ ഫിനാൻസ് വായ്പ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിനായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ച പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വനിതകളുടെ അയൽക്കൂട്ടങ്ങളായിരിക്കണം. ഒരു അയൽകൂട്ടത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. പ്രായപരിധി 18നും 55നും ഇടയിൽ. അംഗങ്ങളുടെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് പട്ടികജാതിക്കാർക്ക് മൂന്ന് വർഷവും പട്ടികവഗക്കാർക്ക് നാല് വർഷവുമാണ്. ഫോൺ: 0497-2705036, 9446958777.
വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോറോം എഞ്ചിനീയറിംഗ് കോളേജ്, നെല്ലിയാട്ട്, കോറോം ഗവ. ഹൈസ്‌ക്കൂൾ, കോറോം ക്രഷർ എന്നീ ഭാഗങ്ങളിൽ ജനുവരി അഞ്ച് ബുധൻ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെയും കോറോം നോർത്ത്, കായിക്കാന്താടം, വ്യവസായ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളിൽ ഉച്ച 12.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഓലാടതാഴ മുതൽ മൂന്നുനിരത്ത് ചർച്ച് വരെയും ഉപ്പായിച്ചാൽ ഭാഗങ്ങളിലും ജനുവരി അഞ്ച് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിക്കുളം ജയലക്ഷ്മി റോഡ്, നല്ലാഞ്ഞി പറമ്പ്, നല്ലാഞ്ഞി മുക്ക്, കുന്നാവ് എന്നീ ഭാഗങ്ങളിൽ ജനുവരി അഞ്ച് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏഴുംവയൽ, ഊരടി, ആലക്കാട് വലിയ പള്ളി എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി അഞ്ച് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ രാവിലെ ഇലക്ട്രിക്കൽ സെക്ഷനിലെ സിദ്ദിഖ് പള്ളി, മാവിലാച്ചാൽ, ഏച്ചൂർ കോളനി, കോളിൻമൂല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി അഞ്ച് ബുധൻ രാവിലെ ഏഴ് മുതൽ 11 മണി വരെയും എ ആർ കെ കോംപ്ലക്‌സ്, കനാൽ പാലം, പഞ്ചായത്ത് കിണർ, പുറത്തീൽ എന്നീ ട്രാൻസ്‌ഫോർമർ രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ചട്ടുകപ്പാറ, കോറലാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നൂഞ്ഞിയാൻകാവ്, ആറ്റടപ്പ സ്‌കൂൾ, ആറ്റടപ്പ അമ്പലം, ആറ്റടപ്പ ഡിസ്പെൻസറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി അഞ്ച് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വായനശാലകൾക്ക് ലാപ്‌ടോപ്പ് നൽകുന്നു
സാമൂഹിക വികസനത്തിനായുള്ള ജനകീയ മിഷൻ നെറ്റ്‌വർക്കിന്റെ ഭാഗമായി ജില്ലയിൽ പുതുതായി ആരംഭിച്ച വായനശാലകൾക്ക് ലാപ്‌ടോപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 20നുള്ളിൽ അപേക്ഷ ഡോ. വി ശിവദാസൻ എം പി യുടെ ഓഫീസിലോ ജില്ലാ ലൈബ്രറി കൗസിൽ ഓഫീസിലോ എത്തിക്കുക. എം പി ഓഫീസ്: 9496784693, ലൈബ്രറി കൗൺസിൽ: 04972706144
- Log in to post comments