വനിതാ സംരംഭകർക്കായി ഊർജസംരക്ഷണ ശിൽപശാല എട്ടിന്
എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും സെന്റർ ഫോർ എൻവയേൺമെന്റ് ആൻഡ് ഡെവലപ്മെൻറും ചേർന്ന് സംഘടിപ്പിക്കുന്ന ഊർജകിരൺ ക്യാമ്പയിന്റെ ഭാഗമായി വനിതാ സംരംഭകർക്കായി ജില്ലാതല ഊർജ സംരക്ഷണ അവബോധ ശിൽപശാല സംഘടിപ്പിക്കുന്നു. ജനുവരി എട്ട് ശനി രാവിലെ 9.30മുതൽ കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിപാടി. സംസ്ഥാനത്ത് മികച്ച രീതിയിൽ ഊർജസംരക്ഷണ ക്യാമ്പയിൻ സംഘടിപ്പിച്ചതിനുള്ള അവാർഡ് പ്രൊജക്ടായാണ് മയ്യിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയത്തിന്റേയും റൂഡ്സെറ്റ്' ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആർട്ടേയുടേയും സഹകരണത്തോടെ ശിൽപശാല സംഘടിപ്പിക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് പ്രവേശനം. വനിതാ സംരംഭകർക്കും, കുടുംബശ്രീ പ്രവർത്തകർക്കും, സംരംഭകരാവാൻ ആഗ്രഹിക്കുന്ന വനിതകൾക്കും പങ്കെടുക്കാം. കണ്ണൂർ സർവകലാശാല സ്റ്റുഡൻറ്സ് സർവീസ് ഡയറക്ടർ ഡോ. ടി പി നഫീസ ബേബി, ഇ എം സി റിസോഴ്‌സ് പേഴ്സൺ വി വി ഗോവിന്ദൻ, ഷമിൽ പ്രിയപ്പൻ (റിന്യൂവബിൾ എനർജി കൺസൾട്ടൻറ്) തുടങ്ങിയവർ വിഷയം അവതരിപ്പിക്കും. ഉച്ചവരെ നീളുന്ന ശിൽപശാലയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും എൽ ഇ ഡി ബൾബ് സൗജന്യമായി നൽകും. ഫോൺ: 9400676183
- Log in to post comments