Skip to main content

ഐ.എച്ച്.ആര്‍.ഡി പരീക്ഷകള്‍ ഈ മാസം

ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) കോഴ്‌സ് റഗുലര്‍ (2021 സ്‌കീം) ,ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി (2020 സ്‌കീം) എന്നീ കോഴ്‌സുകളുടെ സെമസ്റ്റര്‍ പരീക്ഷ ഈ മാസം നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന പരീക്ഷക്കായി  വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സെന്ററില്‍ ഈ മാസം 11വരെ ഫൈന്‍ കൂടാതെയും, ഈ മാസം 15വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. പരീക്ഷാ ടൈംടേബിള്‍, വിശദവിവരങ്ങള്‍ എന്നിവയ്ക്ക് www.ihrd.a-c.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322985, 0471 2322501

date