കണ്ണൂര്‍ അറിയിപ്പുകള്‍ 05-01-2022
ജനുവരി 31 വരെ നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. വെബ്‌സൈറ്റ്: http://kmtwwfb.org/ ഫോൺ: 0497 2705197
ഗസ്റ്റ് ലക്ചറർ; ഇന്റർവ്യൂ 7ന്
ചീമേനി പള്ളിപ്പാറയിലെ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജനുവരി ഏഴിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടത്തും. കമ്പ്യൂട്ടർ സയൻസിൽ എംഎസ്‌സി, എംസിഎ, എംടെക്, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8547005052.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
സമന്വയ പദ്ധതി പ്രകാരം പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്കായി തലശ്ശേരി ടൗൺ എംപ്ലോയ്ന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന 75 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും അതിനുമുകളിലും യോഗ്യതകൾ രജിസ്റ്റർ ചെയ്ത ഉദേ്യാഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനുവരി 10 നകം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0490 2327923.
ക്ഷേമനിധി കുടിശ്ശിക പിരിവ് ക്യാമ്പ്
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം കുടിശ്ശിക പിരിക്കുന്നതിന് ജനുവരി 13ന് രാവിലെ 11 മണി മുതൽ പിള്ളയാർ കോവിൽ ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. ജില്ലയിലെ കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ ക്ഷേമനിധിയിൽ അടക്കാനുള്ള ക്ഷേത്രവിഹിതം അടക്കേണ്ടതാണ്.
ക്ഷേമനിധിയിൽ അംഗത്വമെടുക്കാനായി ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കാനുള്ള രേഖയും ശമ്പളപട്ടികയുടെ പകർപ്പും സഹിതമുള്ള അപേക്ഷ സമർപ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകർപ്പ് ഹാജരാക്കേണ്ടതാണ്. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0495 2360720.
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ ഓഫീസ്
പ്രവർത്തനം തുടങ്ങി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലയിൽ ഓംബുഡ്‌സ്മാൻ ഓഫീസ് പ്രവർത്തനമാരംഭിച്ചു. സിവിൽ സ്റ്റേഷൻ (അനക്‌സ്) രണ്ടാം നിലയിലാണ് ഓഫീസ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ ombudsmanmgnregskannur@gmail.com ലോ ഓംബുഡ്‌സ്മാൻ ഓഫീസിൽ നേരിട്ടോ സമർപ്പിക്കാമെന്ന് ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണർ അറിയിച്ചു. ബ്ലോക്ക് ഓഫീസുകളിൽ നിശ്ചിത ദിവസങ്ങളിൽ ഓംബുഡ്‌സ്മാൻ സിറ്റിംഗ് നടത്തി പരാതികൾ നേരിട്ടും സ്വീകരിക്കും.
ഡി.എൽ.ആർ.സി യോഗം
ബാങ്കിങ് മേഖലയുടെ ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാതല കൺസൾട്ടേറ്റീവ് കമ്മറ്റി (ഡി.സി.സി), ജില്ലാതല റിവ്യൂ കമ്മറ്റി (ഡി.എൽ.ആർ.സി) യോഗങ്ങൾ യഥാക്രമം ജനുവരി ആറ്, ഏഴ് തീയതികളിൽ നടക്കും. വ്യാഴം രാവിലെ 10.30ന് കണ്ണൂർ കനറാ ബാങ്ക് കോൺഫറൻസ് ഹാളിലാണ് ഡി സി സി യോഗം നടക്കുക. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. ജില്ലാ ലീഡ് ബാങ്ക് മാനേജർ പി ഫ്രോണി ജോൺ സംബന്ധിക്കും.
ജനുവരി ഏഴ് വെള്ളി രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെ താളിക്കാവ് ഹോട്ടല്‍ ബിനേലിലാണ് ഡി എൽ ആർ സി യോഗം. കനറാ ബാങ്ക് അസി.ജനറൽ മാനേജർ ആർ സുന്ദരമൂർത്തി മുഖ്യ പ്രഭാഷണം നടത്തും. റിസർവ് ബാങ്ക് ലീഡ് ജില്ലാ ഓഫീസർ അനൂപ് ദാസ്, നബാർഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജർ ജിഷി മോൻ രാജൻ എന്നിവർ സംബന്ധിക്കും.
കൗൺസലിംഗ് സൈക്കോളജി
സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഈ വർഷം ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമക്ക് ഒരു വർഷവുമാണ് കാലാവധി. ശനി/ ഞായർ/പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകൾ നടക്കുക. ഇന്റേൺഷിപ്പും പ്രൊജക്ട് വർക്കും ഉണ്ടാകും. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. 18 വയസിനുമുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. ഫോൺ: 9446060641.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് ടൈനി എഫ്പി ജിഎഎസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 14ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കോളേജിലെ എജുക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ ഫിറ്റ്‌നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 14ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
കോളേജിലെ സെൻട്രൽ സ്റ്റോറേജ് സെർവിന്റെ ഉപയോഗത്തിനും ഇൻസ്റ്റിറ്റ്യൂട്ട് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി എൻവിആറിലും ആവശ്യമായ 6 ടിബി ഹാർഡ് ഡിസ്‌ക് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 15ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്‌മെന്റിന്റെ ഗവേഷണ പ്രൊജക്ട് പ്രോട്ടോക്കോൾ പൂർത്തിയാക്കുന്നതിനും സുരക്ഷ നടപ്പാക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 24ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 00497 2780226.
സീറ്റൊഴിവ്
താനൂർ സി എച്ച് എം കെ എം ഗവ. ആർട്‌സ് കോളേജിൽ ഒന്നാം സെമസ്റ്റർ ഇന്റർഗ്രേറ്റഡ് എം എ മലയാളം കോഴ്‌സിന് ഇ ഡബ്ല്യു എസ് വിഭാഗം സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ജനുവരി ഏഴിന് രാവിലെ 10 മണിക്ക് അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സഹിതം കോളേജിൽ ഹാജരാകണം. വിശദ വിവരങ്ങൾ gctanur.ac.in ൽ ലഭിക്കും.
ടെണ്ടർ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം (സൈലോ, എർട്ടിക, ഇന്നോവ, ക്രിസ്റ്റോ, ബൊലേറോ) കരാറടിസ്ഥാനത്തിൽ വാടകക്ക് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജനുവരി 14ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും.
ലേലം ചെയ്യും
പൊതുരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം കണ്ണൂർ അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള മരം ജനുവരി 14ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ജനുവരി 13ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2766160.
പോലീസ് പരാതി അതോറിറ്റി സിറ്റിംഗ്
ജില്ലാ പോലീസ് പരാതി അതോറിറ്റി സിറ്റിംഗ് ജനുവരി പത്തിന് കളക്ടറേറ്റിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അന്ന് വിചാരണ തിയ്യതി ലഭിച്ചവർ കൃത്യ സമയത്ത് ഹാജരാവണം.
- Log in to post comments