കണ്ണൂർ കോർപ്പറേഷൻ സഹകരണത്തോടെ താണയിൽ പേ പാർക്കിംഗ് കേന്ദ്രം ആരംഭിച്ചു
കണ്ണൂർ കോർപ്പറേഷന്റെ സഹകരണത്തോടെ താണ ബിപി ഫാറൂഖ് റോഡിൽ (താണ-സിറ്റി റോഡ്) ആരംഭിച്ച 'പാർക്ക് ൻ ഷുവർ' പേ പാർക്കിംഗ് കേന്ദ്രം മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സന്നദ്ധ സേവകരായ വിവിധ സോഫ്റ്റ്വെയർ എൻജിനീയർമാരുടെ കൂട്ടായ്മയിലാണ് സ്വകാര്യവ്യക്തിയുടെ 65 സെന്റ് സ്ഥലത്ത് പേ പാർക്കിംഗ് കേന്ദ്രം ആരംഭിച്ചത്.
ഒരേസമയം 50 ൽ അധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്.
ഇതിനായി നാഫി കെ.കെ, ഒ.കെ. അരുൺജിത്ത്, രാഹുൽ എം റിയാസ് കെ എന്നീ യുവ എൻജിനീയർമാർ
വികസിപ്പിച്ച 'പാർക്ക് ൻ ഷുവർ' എന്ന ആപ്പും വെബ്‌സൈറ്റും ഉപയോഗിച്ചാണ് പാർക്കിംഗ് നിയന്ത്രിക്കുന്നത്. തുടക്കത്തിൽ മണിക്കൂറിന് 10 രൂപ മാത്രമാണ് ഈടാക്കുന്നത്.
വാഹനം പാർക്ക് ചെയ്തു കഴിഞ്ഞാൽ ഉടമയുടെ മൊബൈൽ നമ്പറിലേക്ക് വാഹനത്തിന്റെ നമ്പറും, സമയവും, തുകയും, ലൊക്കേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ വാട്‌സ്ആപ്പ് സന്ദേശമായി ലഭിക്കും.
വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി മുൻകൂട്ടി പാർക്കിംഗ് സ്ഥലം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഭാവിയിൽ ഏർപ്പെടുത്തും.
പരിപാടിയിൽ ഡെപ്യൂട്ടി മേയർ കെ.ഷബിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ.പി ഇന്ദിര,
പി.ഷമീമ, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ ഉഷ, ട്രാഫിക് പോലീസ് സബ് ഇൻസ്‌പെക്ടർ മാരായ കെ വി മഹീന്ദ്രൻ, വിനോദ് കെ. സി, സജീവൻ കേളോത്ത് പാർക്ക് ൻ ഷുവർ പ്രതിനിധികളായ നാഫിഹ് കെ കെ, ഒ.കെ അരുൺജിത്, രാഹുൽ എം എന്നിവരും പങ്കെടുത്തു
- Log in to post comments