Skip to main content
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം 'ആസാദി കാ അമൃത് മഹോത്സവ്' ജില്ലാ തല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂർ മുനിസിപ്പൽ കൗൺസിൽ ഹാളിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

'ആസാദി കാ അമൃത് മഹോത്സവ്' ജില്ലാ തല ഉദ്ഘാടനം ജനുവരി 18ന് പയ്യന്നൂരിൽ; സംഘാടക സമിതി രൂപീകരിച്ചു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം 'ആസാദി കാ അമൃത് മഹോത്സവ്' ജില്ലാ തല ഉദ്ഘാടനം സ്വാതന്ത്ര്യ സമര ഭൂമികയായ പയ്യന്നൂരിൽ ജനുവരി 18ന് വിവിധ പരിപാടികളോടെ നടത്തുന്നു. ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. നാടകം, കോൽക്കളി, പൂരക്കളി, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികൾ, വികസന എക്‌സിബിഷൻ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, വിദ്യാർഥികളുടെ പദയാത്ര തുടങ്ങിയ പരിപാടികൾ നടക്കും.
ജില്ലാ തല ഉദ്ഘാടനത്തിനായി ടി.ഐ. മധുസൂദനൻ എം.എൽ.എ ചെയർമാനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. വൈസ് ചെയർപേഴ്‌സൻമാർ: കെ.വി. ലളിത (പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൻ), പി.വി. കുഞ്ഞപ്പൻ (നഗരസഭ വൈസ് ചെയർമാൻ), പി.വി. വൽസല (പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), കെ.കെ. ഫൽഗുനൻ (കോൺഗ്രസ്), കെ.വി. ബാബു (സി.പി.ഐ), ബാലകൃഷ്ണൻ പനക്കീൽ (ബിജെപി), പി. ജയൻ (കോൺഗ്രസ് എസ്), വി.കെ.പി ഇസ്മായിൽ (മുസ്‌ലിം ലീഗ്), ജനറൽ കൺവീനർ: എസ്. ചന്ദ്രശേഖർ, ജില്ലാ കലക്ടർ, കൺവീനർമാർ: കെ. ബാലഗോപാലൻ (പയ്യന്നൂർ തഹസിൽദാർ), കെ. ശിവകുമാർ (ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി), കോ ഓർഡിനേറ്റർ: ഇ.കെ. പത്മനാഭൻ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ), ജോയിൻറ് കൺവീനർമാർ: എം.കെ. ഗിരീഷ് (സെക്രട്ടറി, പയ്യന്നൂർ നഗരസഭ), കെ.വി. മോഹനൻ (സെക്രട്ടറി, കേരള പൂരക്കളി കലാ അക്കാദമി), കൃഷ്ണൻ നടുവിലത്ത് (സെക്രട്ടറി, കേരള ക്ഷേത്രകലാ അക്കാദമി).
സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂർ മുനിസിപ്പൽ കൗൺസിൽ ഹാളിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വൽസല, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ, പയ്യന്നൂർ തഹസിൽദാർ കെ. ബാലഗോപാലൻ, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.വി. ബാബു (സി.പി.ഐ), പനക്കീൽ ബാലകൃഷ്ണൻ (ബി.ജെ.പി), വി.കെ.പി. ഇസ്മായിൽ (മുസ്‌ലിം ലീഗ്), പി. ജയൻ (കോൺ. എസ്), അസീസ് തായിനേരി എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ സ്വാഗതവും അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ് നന്ദിയും പറഞ്ഞു

date