സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരവും ജൂലൈ രണ്ടിന് മുഖ്യമന്ത്രി വിതരണം ചെയ്യും
സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും ജൂലൈ രണ്ടിന് വൈകിട്ട് 4.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററും ജനറല്‍ എഡിറ്ററുമായിരുന്ന കെ. മോഹനന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും.
മാതൃഭൂമി ന്യൂസിലെ ഉണ്ണി ബാലകൃഷ്ണന്‍, ശരത് എസ്., മലയാള മനോരമയിലെ എസ്. വി. രാജേഷ്, കേരള കൗമുദിയിലെ ടി. കെ. സുജിത്ത്, ഏഷ്യാനെറ്റ് ന്യൂസിലെ സുനില്‍ പി. ആര്‍, ജയ്‌സണ്‍ മണിയങ്ങാട്, സുജയ പാര്‍വതി എസ്., രാഷ്ട്രദീപികയിലെ എം. വി. വസന്ത്, മെട്രോവാര്‍ത്തയിലെ മനു ഷെല്ലി, മീഡിയ വണ്ണിലെ ശ്രീജിത്ത് കണ്ടോത്ത് എന്നിവര്‍ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
മേയര്‍ വി. കെ. പ്രശാന്ത്, വി. എസ്. ശിവകുമാര്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു, ജഡ്ജിംഗ് കമ്മിറ്റിയംഗം തോമസ് ജേക്കബ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജന. സെക്രട്ടറി സി. നാരായണന്‍, ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, ഡയറക്ടര്‍ സുഭാഷ് ടി.വി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ ശ്രീനിവാസ് നയിക്കുന്ന മണ്‍സൂണ്‍ രാഗ സംഗീത പരിപാടി നടക്കും. ഗായകരായ ഫരീദ് ഹസന്‍, സംഗീത പ്രഭു എന്നിവരും സംഗീത പരിപാടിയില്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.2648/18
- Log in to post comments