Skip to main content

ആം ആദ്മി ബീമ യോജന (ആബി) പദ്ധതി: രജിസ്‌ട്രേഷന്‍  നവംബര്‍ 30 വരെ നീട്ടി

ആം ആദ്മി ബീമ യോജന (ആബി) പദ്ധതിയില്‍ രജിസ്‌ട്രേഷനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി. പുതുക്കിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എല്ലാ ആബി ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കണം. വിവരങ്ങള്‍ www.chiak.org എന്ന വെബ്‌സൈറ്റ് വഴി സൗജന്യമായി സമര്‍പ്പിക്കാം.  കൂടാതെ അക്ഷയ, കുടുംബശ്രീ ഉന്നതി, മറ്റു സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയും പരമാവധി അഞ്ച് രൂപ സര്‍വീസ് ചാര്‍ജ്ജ് നല്‍കി സമര്‍പ്പിക്കാം. വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.  

കേന്ദ്ര കേരള സര്‍ക്കാരുകള്‍ എല്‍.ഐ.സി മുഖേന നടപ്പാക്കി വരുന്ന ആം ആദ്മി ബീമ യോജനയിലെ അംഗങ്ങള്‍ക്കുളള (18 മുതല്‍ 50 വയസുവരെ) മരണാനന്തര സഹായം ഏറ്റവും കുറഞ്ഞത് 30,000 രൂപയില്‍ നിന്ന് 2,00,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ നിലവിലുളള സ്‌കോളര്‍ഷിപ്പ് ആനുകൂല്യം അതേപടി തുടരും.  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി പിന്നീട് അറിയിക്കും.

പി.എന്‍.എക്‌സ്.4884/17

date