Post Category
അധ്യാപകരെ തെരഞ്ഞെടുക്കും
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പഞ്ചാബിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ടീച്ചര്‍മാരെ തെരഞ്ഞെടുക്കുന്നു.
സൗജന്യതാമസവും ആഹാരവും നല്‍കും. അസിസ്റ്റന്റ് ടീച്ചര്‍മാര്‍ക്ക് മാസം 15000 രൂപയും ടീച്ചര്‍മാര്‍ക്ക് 20000 രൂപയുമാണ് വേതനം. ഐ.ടി.സി അല്ലെങ്കില്‍ ബി.എഡ് ആണ് യോഗ്യത. ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം. 36 വയസ്സില്‍ താഴെ പ്രായം. വനിതകള്‍ക്ക് മുന്‍ഗണന.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (ജൂണ്‍ 29) രാവിലെ 11 ന് തൈക്കാടുള്ള ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2332113.
പി.എന്‍.എക്സ്.2652/18
date
- Log in to post comments